മാർച്ച് 09, 2012

സ്വയമറിയാന്‍



ആശപോലുള്ള  ജീവിതത്തില്‍,
നിരാശയാണ് എപ്പോഴും കൂട്ടിനായ് .

ആശ നിരാശതന്‍ മത്സരത്തില്‍,
അതിശയമായി ഞാനുമുണ്ട്.

മൂകനല്ലെങ്കിലും-
ഞാനുമീ ലോകത്തില്‍,
ശബ്ദമില്ലാതെ കഴിഞ്ഞിടുന്നു.

അന്ധനല്ലെങ്കിലും-
ഞാനുമീ ലോകത്തില്‍ ,
കാഴ്ചകള്‍ കാണാതെ ജീവിക്കുന്നു.

ബധിരനല്ലെങ്കിലും-      
ഞാനുമീ ലോകത്തില്‍,
വാര്‍ത്തകള്‍ കേള്‍ക്കാതെ കഴിഞ്ഞിടുന്നു.

ശുദ്ധനല്ല ഞാന്‍ അശുദ്ധനല്ല,
ആരംഭംമില്ല , അന്ത്യവുമില്ല.
ആശ്രിതനല്ല , ആരോഗ്യനുമല്ല .
ആരിലും കാണുന്ന ദേഷ്യവുമില്ല.

ദിക്കറിയില്ല,ദിനമറിയില്ല,
സമയച്ചക്രത്തിനെ കണ്ടിട്ടുമില്ല.
ദീക്ഷയുമില്ല ,
ദക്ഷിണവച്ച  പഴക്കവുമില്ല.

ഞാനൊരു അനാഥന്‍,
പാരിന് ശാപമായ് കാലത്തിന്‍ -
ഭാക്ഷയറിയാതെ മൂകനായ്‌ മാറിയവന്‍.

ഞാനിരിക്കുന്നു ഓരോ മനസ്സിലും,
ഭൗമഭാവ വ്യത്യാസമില്ലാതെ.

ഞാനുറങ്ങുന്നു ഓരോ മനസ്സിലും,
സൗമ്യമൂക മുഖം മൂടിയണിഞ്ഞു.

ഞാനാണ് അധമന്‍ മൂക സാക്ഷിയായ്,
ഓരം ചേര്‍ന്ന് നടന്ന് അലഞ്ഞു തിരിഞ്ഞ്,
ആശ്വാസമോടെ സ്വ:ഗ്രഹത്തിലെത്തിയാൽ,
നിശ്വാസം നെടുവീര്‍പ്പ് ചാരിതാര്‍ഥ്യം.

" അനസ്യൂതമൊഴുകുന്ന പുഴപോലുമില്ല !
   അനുരാഗ മൊഴുകുന്ന ഹൃദയവുമില്ല !
   അനുസരണ അറിയുന്ന ജനമേതുമില്ല !
   അസൂയക്ക് മാത്രം കുറവേതുമില്ല !"

ലാലു . രാധാലയം.

Related Posts

സ്വയമറിയാന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

3 comments

Tulis comments
avatar
2012, മാർച്ച് 9 1:19 PM

ഞാനാണ് അധമന്‍ . മൂകസാക്ഷിയായ് .
ഓരംചേര്‍ന്ന് നടന്ന്. അലഞ്ഞുതിരിഞ്ഞ്,
ആശ്വാസമോടെ സ്വ:ഗ്രഹത്തിലത്തി .
നിശ്വാസം. നെടുവീര്‍പ്പ്. ചാരിതാര്‍ത്ഥ്യം ... best wishes laalu

Reply
avatar
2012, മാർച്ച് 9 5:53 PM

അതിശയമായി ഈ ഞാനുമുണ്ട് ..

Reply
avatar
അജ്ഞാതന്‍
2012, മാർച്ച് 10 1:03 PM

ഞാനിരിക്കുന്നു.
ഓരോ മനസ്സിലും ,
ഭൌമഭാവ വ്യതിയാനമാറിയാതെ ...

ഞാനുറങ്ങുന്നു ഓരോ മനസ്സിലും ,
സൌമ്യമൂക മുഖംമൂടിയണിഞ്ഞു ..

ഞാനാണ് അധമന്‍ ..............eshtamayi lyrics....

Reply