ജൂലൈ 16, 2016

നിലാവോര്‍മ്മകള്‍

നിലാവില്‍ നിഴലുകള്‍ക്ക് ഒരു മാസ്മരികതയുണ്ട്,
പ്രണയത്തിന് മഴയോടുള്ള അനുരാഗം പോലെ.

അനന്തതയില്‍ അക്ജാതമായ്
നിന്നെ പ്രണയിക്കുമ്പോള്‍
അവബോധമനസ്സില്‍ നീയും
ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യാറുണ്ട്.

ഹൃദയമൊരു ഘടികാരംപോലെ ചലിക്കുന്നതും, ഈ-
സമയരഥത്തിന്  ദിനരാത്രങ്ങളെ അനുഗമിക്കാന്‍ ആകാം.

ഇവിടെ ഞാനുമൊരു ചിന്താരഥത്തിലാണ്.
നിന്നെ അനുഗമിക്കാന്‍ മനസ്സോരുക്കുന്നുമുണ്ട്.

കാലമേ കാത്തുകൊള്‍ക ഈ ഹൃദയനൊമ്പരത്തെ,
പ്രണയിനിയില്‍ പരകായപ്രവേശം ആകുംവരെയും.

ഈ ഹൃദയ താമ്പോലം നിറഞ്ഞൊഴുകാതെ,
മിഴിദലങ്ങള്‍ തന്‍ മതില്‍ക്കെട്ടുകള്‍ തകരാതെ,

കാത്തിരിപ്പിന്‍റെ മൂര്‍ച്ഛയില്‍ വിരഹനൊമ്പരങ്ങള്‍
ചിത്തഭ്രമത്തില്‍ അടിപതറാതെ അവിടെയെത്തണം.

നാം ആത്മാര്‍ത്ഥമായി ഒരാളെ കാത്തിരിന്നാല്‍,
ഒരിക്കലെങ്കിലും അവര്‍ക്ക് വരാതിരിക്കാന്‍ കഴിയില്ല
എന്നത് മാത്രമാണ് നിത്യസത്യം.

ലാല്‍സ്.

www.facebook.com/loveapril15

.


Related Posts

നിലാവോര്‍മ്മകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.