ഓഗസ്റ്റ് 06, 2016

കുസുമശലഭങ്ങള്‍.

വിടരുന്ന പൂവുകൾക്കറിയില്ല,
അടരുന്ന പൂവിന്‍റെ വേദന.

കൊഴിയുന്ന ദിനങ്ങളെയോർത്ത്,
ഉഴലുകയാണെൻ ഹൃദയവും സഖീ.

വിടരുമോ ഇനിയുമൊരു പുഞ്ചിരി,
ഉണരുമോ ഇനിയുമെൻ ഹൃദയതാളം.

ഓർമ്മയുടെ സുഖമർമ്മരങ്ങൾ,
ഒരരുവിയായ് ഒഴുകുന്നുണ്ടെൻ
അന്ത:രാത്മാവില്‍.

ഒടുവിൽ നിൻ കാലൊച്ചകേൾക്കാൻ,
ഒരുവാക്ക് മിണ്ടാൻ, ഒരുനോക്ക് കാണാൻ
ഒരു പൂപോലെ വിടരുന്നുണ്ടെൻ മിഴികൾ.

വരുമോ..?
നീയുമൊരു ശലഭമായ്,
ജീവിത വർണ്ണങ്ങളിൽ,
സാഫല്യ പുഷ്പങ്ങളിൽ,
പ്രണയ മധുനുകരാൻ,
സായൂജ്യമണയുവാന്‍.

അടർന്നുവീഴും മുമ്പെന്‍-
ഹൃദയത്തിനഗാഥതയിൽ,
നിൻ മുൾമുനയാഴ്ത്തുക.
ആത്മബീജം പകർന്നീടുക.

ആയിരം പൂക്കളായെനിക്ക്-
പുനർജ്ജനിക്കാൻ.

ആത്മബന്ധുക്കളായ്-
ശലഭങ്ങളോട് കൂട്ടുകൂടാൻ.

ആത്മഹർഷത്തോട് അടർന്നുവീണ്,
അമ്മതൻ മാറിൽ അമർന്നുറങ്ങാൻ.
ഒരു മുള്‍ചെടിയായ് പുനര്‍ജ്ജനിക്കാന്‍.

ലാല്‍സ്.


www.facebook.com/loveapril15

Related Posts

കുസുമശലഭങ്ങള്‍.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.