മാർച്ച് 08, 2016

നിന്നോട് പറയാനുള്ളത്പുലർകാലേ 

അവൾ ചോദിക്കുന്നു,
സുഖമാണോ ?' എന്ന്.


"ചങ്ക് പറിച്ചെറിഞ്ഞ് 
നീയകന്നാൽ പിന്നെന്ത് 
സുഖമാണ് പെണ്ണേ "
എനിക്ക് മാത്രമായ്.

നീയൊരു വാക്കല്ല,
എന്നാത്മാശംമായ് 
എന്നിലലിഞ്ഞ 
പ്രയണാശംമാണെൻ സഖീ.

ഓരോ മാത്രയിലും 
എന്നാത്മാന്തരങ്ങളിൽ
നിന്നോർമ്മകൾ 
ഉത്മാദനടനമാടുന്നുണ്ട്.

നിൻ നിശ്വാസഗന്ധമെൻ
ആത്മരാഗങ്ങളായ്
സൂക്ഷ്മാണു പോലെപ്പൊഴും
സ്പന്ദിക്കുന്നുണ്ട്.

ഒരിക്കൽ
നാമൊരു സൂക്ഷ്മജ്യോതിസ്സായ്,
പ്രപഞ്ചത്തിൽ നിന്ന് യാത്രയാകുമ്പോൾ,
കണ്ണീർ കണങ്ങളിൽ 
ജ്വലിക്കുന്ന ജ്വാലയായ് 
എൻ പ്രണയവും മിന്നിതിളങ്ങും.

അന്നുമെൻ
ആത്മാവ് നിന്നോട് മന്ത്രിക്കും,
നിന്നെഞാൻ സ്നേഹിച്ചിരിന്നു.
അനന്തസാഗര ജലകണങ്ങൾ
പോലെയൊരുപാട് സ്നേഹിച്ചിരിന്നു.

ലാൽസ്.

Related Posts

നിന്നോട് പറയാനുള്ളത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.