ആര്‍ക്കും അറിയാത്ത,
ഒരു രഹസ്യം നിന്നോട് പറയാം.
പ്രയാസങ്ങള്‍ക്ക് അപ്പുറം
പ്രായമാകാത്ത ഒരു പ്രണയം
ഇടയ്ക്ക് ചിരിച്ചും
ചിലപ്പോള്‍ ചിന്തിപ്പിച്ചും
പലപ്പോഴും കരയിപ്പിച്ചും
എന്നോടൊപ്പം എപ്പോഴുമുണ്ട്.
ഞാനുറങ്ങാത്ത യാമങ്ങളില്‍
നീലനിലാവില്‍ മിന്നിത്തെളിഞ്ഞു
കൊഞ്ചിക്കുഴയുന്ന മിന്നാമിനുങ്ങുകള്‍
പലപ്പോഴും എന്നോട് കിന്നാരം പറയാറുണ്ട് .
കാത്തിരിപ്പിന്‍റെ വിജനതയില്‍
നീയൊരു ഓര്‍മ്മമാത്രമാകുമ്പോള്‍,
ഹൃദയതന്ത്രികള്‍ മൌനമായ് പാടുമ്പോള്‍,
കണ്ണീര്‍ കണങ്ങളുമായ് ഞാനും കൂട്ടിരിക്കാറുണ്ട്.
അമാവാസിലെ കൂരിരുട്ടില്‍
പ്രണയമന്താരപ്പൂക്കള്‍ തേടിയെത്തുന്ന
നിശാശലഭങ്ങള്‍ പോലെ എവിടെയോ
ഒരു രഹസ്യമായ് നീയുമുണ്ട്,ഞാനുമുണ്ട്.
പലപ്പോഴും നമ്മുടെ പ്രണയവുമുണ്ട്.
ആ രഹസ്യം.
4/
5
Oleh
lalunmc