തുണിക്കടയിലെ
തിരച്ചിലിനിടയിലാണ്
അവള്‍ പറഞ്ഞത്
ഈ നീലക്കരയന്‍ മുണ്ട്
അച്ഛന് നന്നായിണങ്ങുന്നെന്ന്.
കള്ളികൈലിയില്‍
മാത്രം കണ്ട അച്ഛന്
വെള്ളമുണ്ട് വാങ്ങാന്‍
ഉള്ളില്‍ വിങ്ങലാണ് എപ്പോഴും.
ഓണവും വിഷുവും
വര്‍ണ്ണവസ്ത്രങ്ങള്‍ നല്‍കുമ്പോള്‍
മുഷിഞ്ഞ തോര്‍ത്ത് തോളിലിട്ട്
ഒന്നുമറിയാത്തപോലെ ചാരുകസേരയില്‍
കടക്കാറുണ്ട് ഓര്‍മ്മയിലെപ്പോഴും അച്ഛന്‍.
പൊട്ടിച്ചിരികളില്‍
പുഞ്ചിരിച്ച് ഉമ്മറത്തിരിക്കും
അച്ഛനെന്തേ ചിരിക്കില്ലെയെന്ന്
ചോദിക്കുമ്പോള്‍ അമ്മയും പറയും
അച്ഛന്‍ ചിരിക്കുന്നുണ്ട്
നീ കാണാത്തതാണന്ന്.
അച്ഛന്‍
എന്ന വാക്കിന്‍റെ സുരക്ഷിതത്വം,
പൈശാചിക സ്വപ്നങ്ങളിലെ
ഞെട്ടിയുണര്‍ത്തലുകള്‍ക്ക്
ഒരു ചുമയില്‍ കിട്ടുന്ന സംരക്ഷണം,
മറ്റെവിടെയാണ് വീണ്ടും ലഭിക്കുക.
അച്ഛനോളം
എത്താന്‍ കഴിയാത്ത
ജീവിത യാദാര്‍ത്ഥ്യം
മാത്രമാണ് ഞാനെന്ന സത്യം.
ലാല്‍സ്.
അച്ഛന്‍
4/
5
Oleh
lalunmc