ഫെബ്രുവരി 06, 2016

ഓടുക.ഓടുക.

ഓടിയോടി തളർന്ന്- 
വീഴും വരെയും ഓടുക.
ശിഥിലമാകും പ്രണയവും,
കഥപറയും പ്രാണനും,
നിറഞ്ഞൊഴുകും മിഴികളും,
അവരവരുടെ ധർമ്മം ചെയ്യട്ടെ.
നീതിയും,അനീതിയും,
വന്യമായ നിന്റെ ചെയ്തിയും.
പകയും,കടം കൊണ്ട വാക്കും.
സത്യവും നീയെന്ന മിഥ്യയും.
അതിർവരമ്പുകളിൽ അക്ഷരം
തിരയുമ്പോൾ എന്റെ കവിതയും 
വാക്കും നീയെന്ന സമസ്യയും,
വീണ്ടും വീണ്ടും കിനാവിൽ 
മനസ്സിനെ ഉത്മാദനാക്കുന്നു.
ഓടുക,
തളർന്നുവീഴും വരെയും ഓടുക.
|ലാൽസ്|®
www.facebook.com/loveapril15

Related Posts

ഓടുക.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.