ശതകോടി ജന്മങ്ങള്‍ക്കപ്പുറം,
ഞാനും നീയും പുനര്‍ജ്ജനിച്ചു.
അന്ധകാരത്തിലെ മിന്നിവെളിച്ചമായ്,
മിന്നാമിന്നുപോല്‍ നാമന്ന് പുഞ്ചിരിച്ചു.
അക്ഷരം കൊണ്ട് അക്ജതമാറ്റുവാന്‍,
ഗുരുക്കന്മാര്‍ എത്രയോ മാറിവന്നു...
പേയും,പിശാചും,പ്രേതവും,നരബലിയും,
ഗണിതവും,ശാസ്ത്രവും,പുനര്‍വ്യാഖ്യാനവും.
ക്ഷണികനേരംകൊണ്ട് അബദ്ധസഞ്ചാരങ്ങള്‍,
സൗരയൂഥവും, ബ്രഹ്മവും,വിശ്വവും, ധര്‍മ്മവും.
മനനമാകണം,വിജയിയാകണം,പരാജിതന്‍-
നീയോ അസുരവിത്ത് ജീവിതം നരകമീലോകം.
ഗുണനം,ഹരണം,കാലിക പ്രസക്തമീ കര്‍മ്മങ്ങള്‍,
മനനം നരാധമന്‍ പരിവര്‍ത്തനം നീ സല്‍ഗുണന്‍.
നീ "യക്ഷന്‍" പ്രജാപതി,ധര്‍മ്മിഷ്ടന്‍,ക്ഷത്രിയന്‍.
കര്‍മ്മകാണ്ഡങ്ങളില്‍ പരിവര്‍ത്തനപ്രിയന്‍...
അന്ത്യത്തില്‍ ഓര്‍മ്മകളുടെ വസന്തകാലം,
ബാല്യത്തെ മാടിവിളിച്ചിടുമ്പോള്‍.
ക്ഷണിക ജീവിതം ധര്‍മ്മാധര്‍മ്മങ്ങളില്‍,
ചില്ലിട്ട സ്വപ്നവും താനും ബാക്കിയാകുന്നു.
സതീര്‍ത്ഥ..
എന്റെതും,നിന്റെതുമല്ലാത്ത-
നമ്മുടെതായൊരു ദിനമുണ്ടീലോകത്തില്‍.
പരിതിയില്ലാത്ത ഈ സൗഹൃദച്ഛായയില്‍,
പരാതിയില്ലാതെ ഞാന്‍ ബാക്കിയാണ്...
വരുക സോദരാ അക്ഷരങ്ങള്‍ ആശയങ്ങളാക്കി,
നമുക്കീ .. ആത്മസൗഹൃദം അനന്യമാക്കാം...
ലാലു. കടയ്ക്കല്‍.
ഒരത്ഭുതമാണീ ജീവിതം.
4/
5
Oleh
lalunmc