മേയ് 10, 2014

അമ്മയ്ക്കായ്സ്ത്രീയെന്ന ശബ്ദത്തിൻ-
അര്‍ത്ഥം തിരയുമ്പോൾ,
ആദ്യം ഞാനെത്തുന്നു അമ്മയ്ക്ക്മുമ്പിൽ,

ദാരിദ്ര്യ കണ്ണീരാൽ-

അന്നം വളമ്പിയെൻ,
ബാല്യത്തെ പോറ്റിയ അമ്മയ്ക്ക്മുമ്പിൽ.

പാതിരാനേരത്ത്-
പാതിവെളിച്ചത്തിൽ മാലോകരൊക്കെ,
കാഴ്ചയായ് നിൽക്കവേ.

ആശ്രയമില്ലാതെ,ആശ്രിതരില്ലാതെ-

ഭാണ്ഡവുമേറി പൈതങ്ങളെതാങ്ങി ഏകയായ്,
നീങ്ങിയ അമ്മയ്ക്ക്മുമ്പിൽ.

കൂരയ്ക്ക് പകരമായ്-
മാറിലെ ചേലയാൽ-
മാളിക തീർത്തൊരു മാതൃത്ത്വത്തിൻ മുന്നിൽ.

മക്കൾക്കുറങ്ങുവാൻ-
തൻ മടിതൊട്ടിലിൽ സപ്രമഞ്ചം പണിതമ്മ.

മക്കളെ പൊറ്റുവാൻ തൂമ്പയുമായി,
പാടത്തിറങ്ങിയിട്ടുണ്ടമ്മ.


എന്ത് വികൃതിയും പുഞ്ചിരിയൊടെ,
മെല്ലെ ശകാരിച്ചിട്ടുണ്ടമ്മ.


കണ്ണ് നിറയുമ്പോൾ 
കണ്ണ് കഴുകി മാറിനടന്നിരുന്നമ്മ.

അമ്മയ്ക്ക് മാത്രമായ്-
ജീവിതസൗഖ്യങ്ങൽ തേടിയലഞ്ഞയെന്നെ,
കുടുംബസ്തനാക്കുവാൻ 
കൂടണയിക്കുവാൻ ഓടിനടന്നിരുന്നമ്മ.

ദുഷ്ടനാണെങ്കിലും ഇഷ്ടമാണിന്നും-
അച്ഛനെയും എനിയ്ക്കിന്നും.
കഷ്ടകാലത്തിൽ നഷ്ടമായ ഇഷ്ടബോധമാണച്ഛൻ.

സ്ത്രീയെന്ന ശബ്ദത്തിൻ-
അര്‍ത്ഥം തിരയുമ്പോൾ,
ആദ്യം ഞാനെത്തുന്നു അമ്മയ്ക്ക്മുമ്പിൽ.

ലാലു. കടയ്ക്കൽ.
lalu.kadakkal.

https://www.facebook.com/loveapril15


Related Posts

അമ്മയ്ക്കായ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.