ഹേ .. മനുഷ്യാ നിന്നെ സമ്മതിക്കണം.
നീ.
ജനിച്ചപ്പോളൊരു മനുഷ്യകുട്ടിയായിരുന്നു.
പിന്നെയാണ് നിനക്ക് പരിണാമം തുടങ്ങിയത്. വാവിട്ട് കരഞ്ഞപ്പോൾ കൈകാലുകൾ അടിച്ച് ഒച്ചയുണ്ടാക്കിയപ്പോൾ താങ്ങായ് തലോടലായ് സ്നേഹസ്പർശമായ് മാതാവും,പിതാവും നിനക്കുണ്ടായിരിന്നു. പ്രതിഫലമായ് ഒരു ചെറുപുഞ്ചിരിനൽകി നീയവരെ വശത്താക്കാൻ പഠിച്ചു. പിച്ചവെച്ചപ്പോൾ എത്രവീണാലും പരിഭവമില്ലാതെ വീണ്ടും വീണ്ടും എഴുന്നെറ്റുകൊണ്ടിരിന്നു. പിന്നെപ്പോഴേ ആ കൈകൾ തട്ടിമാറ്റി നീയോറ്റയ്ക്ക് നടക്കാൻ പഠിച്ചു. പരിണാമം തുടങ്ങി.
പിന്നെടുള്ള ഓരോ പരിവർത്തനവും നിന്നിലൂടെ എത്രയെത്രകണ്ടു. ആദ്യാക്ഷരം പഠിച്ചു,ആദ്യകള്ളം പറഞ്ഞു, ആദ്യമായ് ചീത്തപറയാൻ പഠിച്ചു, ആദ്യമായ് അടിപിടി കൂടി , ആദ്യമായ് മോഷ്ടിച്ചു , ആദ്യമായ് മാതാപിതാക്കളെ ധിക്കരിച്ചു , ആദ്യമായ് കടം വാങ്ങി , ആദ്യമായ് ഒരാളെ പറ്റിച്ചു , ആദ്യമായ് അസുഖം വന്നത് , ആദ്യ പ്രണയും , ആദ്യ വിരഹം , ആദ്യ പാര , ആദ്യ കാലുവാരൽ , ആദ്യമായ് കൂടെനിന്നവേരെ ഒറ്റികൊടുത്ത് സ്വയം വലിയവനായത് , കള്ളനും,നുണയനും ,വഞ്ചകനും , സ്വാർത്ഥനും , അധമനും ഒക്കെയാണ് എന്നറിയുമെങ്കിലും ഒന്നുമറിയാത്ത ശുദ്ധനായ് നടിച്ചു മഹാനടനായ്, സൽഗുണസമ്പന്നനായ്, ഞാൻ ഒരത്ഭുതമെന്ന് സ്വയം പുകഴ്ത്തി, മറ്റുള്ളവരെ ഇകഴ്ത്തി. വീരനായ് വിരഹിച്ചവൻ.
നിനക്കെത്ര എത്ര പരിണാമങ്ങൾ ..
അവസാനം ഒരുദിവസ്സം താൻ പിന്നിട്ട വഴികളും തന്നുടെ ചെയ്തികളും കണ്ണാടിയായ് തന്മുന്നിൽ വന്ന് നിൽക്കും. അന്ന് തോന്നും പിന്നിട്ട ജീവിതവഴികളിൽ എങ്ങും പത്തുനിമിഷം ഓർത്ത് ആശ്വസിക്കാൻ ഒന്നും ബാക്കിയില്ലന്ന് . അവസാനം പരിണാമം പൂർണ്ണമായ് ജന്മലക്ഷ്യമായ മരണത്തെ മാറോടണയ്ക്കുമ്പൊൾ മാത്രം വീണ്ടും " മനുഷ്യനാകുന്നു "
ഹേ .. മനുഷ്യാ നിന്നെ സമ്മതിക്കണം.
ഹോ ..!
എന്നെയും സമ്മതിക്കണം.
സ്നേഹത്തോടെ ,
ലാലു.കടയ്ക്കൽ.
https://www.facebook.com/loveapril15
ഭ്രാന്തന്‍ ചിന്തകൾ
4/
5
Oleh
lalunmc
1 comments:
Tulis commentsസമ്മതിച്ചിരിക്കുന്നു :)
Reply