മേയ് 06, 2014

സ്വപ്നാടനങ്ങള്‍


ഒരിക്കൽ ഉറക്കമിഷ്ടമായിരിന്നു,
സ്വപ്നാടനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റിക്കാണാം,
ഏതൊരപൂർവ്വസ്ഥലത്തും അദ്രിശ്യമായിരിക്കാം.
ഒരഹന്തയുമില്ലാതെ സർവ്വപ്രതാപിയായ് വിരഹിക്കാം.

ചില നേരങ്ങളിൽ ഇങ്ങനെയാണ് ഓർക്കാത്ത കാര്യങ്ങൾ ഓർത്തോർത്തിരിക്കും.
ചിലപ്പോൾ തോന്നും തിരക്കേറിയ തെരുവിലൂടെ കണ്ണുകളടച്ച്‌ നടക്കണമെന്ന് ,
ചിലപ്പോൾ അഗാദമായ കൊക്കയിലേയ്ക്ക് ചിറകുകളടിച്ച് പറന്നിറങ്ങണമെന്ന്,
ചിലപ്പോൾ തീയിലൂടെ നടന്ന് പരുശുദ്ധനായി ലോകത്തോട്‌ വിളിച്ചുപറയണമെന്ന്.

നമ്മെയറിയാത്തനാട്ടിൽ നമ്മുടെ ലോകത്ത് നമ്മളായ്‌ ജീവിക്കുക എന്തെളുപ്പം,
നമ്മെയറിയുന്നനാട്ടിൽ നമ്മെയറിയുന്നവരുമായ് നമ്മളായ് ജീവിക്കുക ത്യാഗമാണ്.
നമ്മിളിലെ നമ്മെ നന്മകൊണ്ടളക്കുക പ്രയാസ്സവും.കഠിനവുമാണ്.പ്രയത്നവുമാണ്.
ഏറ്റവും പ്രയാസം "നമ്മെടതാണെന്ന് നടിക്കുന്നവരുടെ ഇടയിലെ സഹവാസമാണ്.

അങ്ങനെ ,
അങ്ങനെ ചിന്തകൾ അന്തമില്ലാതെ തലതല്ലിച്ചാകുന്നു. വീണ്ടും ഞാനെകനാകുന്നു.

https://www.facebook.com/loveapril15

Related Posts

സ്വപ്നാടനങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.