ഏപ്രിൽ 26, 2014

പ്രവാസി. ഒരു യാത്രാമൊഴി



എന്തിനീ യാത്രയെന്ന് ചോദിക്കും-
മനസ്സിനെ . ഹൃദയവും കൂട്ടാക്കി,
ഞാനേകനാകുന്നു.

പാതിരാവിലെ -
പാതിമയക്കത്തില്‍ പ്രിയതമയെ -
മാറില്‍നിന്നകറ്റിയുണരവേ ... 

സ്നേഹബാഷ്പങ്ങളാല്‍ -
നനവണിഞ്ഞ നെഞ്ചത്തും,
ഹൃദയമിടിപ്പിനും വേഗതയേറുന്നു.

അരണ്ട വെളിച്ചത്തില്‍,
കണ്മു ഞാനേന്‍ പ്രാണനാം-
പൈതലിന്‍ പൊന്മുഖത്തിളക്കവും.

ആര്‍ദ്രാമായൊന്ന്,
തോട്ടുതലോടവേ..
ചെറുതായ് ഒന്നനങ്ങി.
പുഞ്ചിരിയോടവള്‍ മയങ്ങവേ.

നേരമേറെയായെന്ന്,
ഗദ്ഗദമോടെ കാതില്‍ പതിക്കവേ.

പിടയുന്നു ചങ്ക് , 
വരളുന്ന കണ്ഡം, വിറയ്ക്കുന്നു മേലാകെ , 
നിഷ്പ്രഭമെത്ര കഠിനഹൃദയനാണെങ്കിലും.

കുളിര്‍മഴപോല്‍ കൊഴിയുന്ന,
ജലധാരയ്ക്കുള്ളില്‍ അണയവേ.
നിറഞ്ഞൊഴുകുന്ന കണ്ണീര്‍കണങ്ങളുമാ-
ജലധാരാപ്രവാഹത്തിന് ശക്തി കൂട്ടുന്നുവോ.

പുത്തനുടുപ്പിന്‍റെ,
കുടുക്കുകള്‍ ഇടുമ്പോഴും -
അടരുന്ന മിഴിനീര്‍ കരങ്ങളെ നനയ്ക്കുന്നു.

ജീവിതം ഇരുതോളിലും -
സ്വപ്നമായ് കിടക്കവേ-
മൂകനാം പ്രവാസ്സിയായ്,
ഞാനും പടിയിറങ്ങുന്നു.

കോലായിലൊരു കോണില്‍-
അരണ്ട വെളിച്ചത്തില്‍,
മിന്നുന്ന ഇരുമിഴികള്‍ ,
മിഴിനിറയുന്നതോ, 

യാത്രാമൊഴികളോ.

യാത്ര പറയുന്നില്ലമ്മേ,
ഈ പാതിരാവില്‍.
എങ്കിലും പോയ്‌ വരട്ടേ.
അനുഗ്രഹം പ്രാര്‍ത്ഥനമാത്രം ..

പൂജാമുറിയില്‍ മണിമുഴങ്ങുന്നു ....
പ്രാര്‍ത്ഥനോന്മുഖിയായ്  പ്രിയതമവരുന്നു,
പരിഭവമിഴികള്‍ക്ക്‌ കൊഴിയുവാന്‍ ദാഹമോ,
പുഞ്ചിരിയോടവള്‍ അഭിനയിക്കുന്നു,
സ്വയമാശ്വസ്സിപ്പിക്കുന്നു.

ചുറ്റിലും പ്രിയമാം മുഖങ്ങളിലോക്കെയും,
മൂകമാം മ്ളാനത. അകലെ -
അങ്ങിങ്ങായി മിന്നാമിനുങ്ങുകള്‍, 
യാത്രപറയുന്നുവോ,മിഴിനിറയുന്നവോ.

ഇവിടെ ഈ മണല്‍ കാറ്റില്‍ -
കണ്ണുകള്‍ അടയുമ്പോള്‍ , 
പ്രാണനാം പൈതലില്‍ പോന്മുഖം തെളിയിന്നു ...

നിന്നുടെ ചിരികാണാന്‍ , 
നിന്നെ മാറോടുചെര്‍ക്കാന്‍ ,
ഹൃദയും കൊതിക്കുന്നു, മനസ്സ് വിതുമ്പുന്നു ..

ഇവിടെ കാഴ്ചകള്‍ -
നിറയെ വര്‍ണ്ണങ്ങളെങ്കിലും,
മിഴികളടയുമ്പോള്‍ നീമാത്രമാണ്.

എന്തിനീ യാത്രയെന്ന് ചോദിക്കും-
മനസ്സിനെ, ഹൃദയവും കൂട്ടാക്കി,
ഞാനേകനാകുന്നു.

ലാലു കടയ്ക്കല്‍ ..

Related Posts

പ്രവാസി. ഒരു യാത്രാമൊഴി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.