ഏപ്രിൽ 25, 2014

നിഴാലാട്ടം


നിന്‍റെ ഉഷ്ണത്തിൽ നിന്ന്, 
ന്‍റെ ഉയിരിലെക്കുള്ള യാത്രയാണ് എഴുത്ത്.

നീയതിൽ 
പാത്തം,പതുങ്ങിയും, 
ചിമ്മി ചിണിങ്ങിയും, ഊറി ചിരിച്ചും,
പൊങ്ങിയും താണും വന്നുകൊണ്ടേയിരിക്കും.

ഞാനതിൽ ഉത്തരവാദിയല്ല.

പ്രശ്നോത്തരിയിൽ, 
നീയിന്ന് ഉത്തരായനത്തിലും, 
ഞാൻ ദക്ഷണായനത്തിലും, 
അവർ,
ദിശയറിയാതെയും ഭിക്ഷയാചിക്കുന്നു.

ഞാനതിൽ ഉത്തരവാദിയല്ല.

കഥപറയും അക്ഷരങ്ങൾക്ക്, 
അനുവാചകന്‍റെ മനസ്സറിയില്ല. 
കഥാബീജം കടമെടുത്ത മനസ്സുമറിയില്ല. 
കഥാന്ത്യത്തിൽ മനസ്സുരികിയ, 
ജലകണങ്ങൾ ഒഴുകിയൊഴുകി, 
പുഴകടന്ന് കടൽ നിറഞ്ഞ കഥയറിയില്ല.

ഞാനതിൽ ഉത്തരവാദിയല്ല.

ഇനി ഞാൻ,
എന്നോ പറഞ്ഞ കഥയിലെ നായകനാകാൻ.
അന്നുനാം കണ്ട മഴവില്ലിൽ ചരടുകെട്ടി, 
മനസ്സിനെ അമ്പാക്കി, 
അശ്വത്ഥാത്മാവിനെ സാക്ഷിയാക്കി, 
കണ്ണുകളടച്ച്‌ ലക്ഷ്യത്തിലേയ്ക്ക് തൊടുക്കും.

നീയവിടെയുണ്ടാകണം .. 

ഇല്ലങ്കിൽ ..
ഞാനതിൽ ഉത്തരവാദിയല്ല.

ലാൽസ് ..

Related Posts

നിഴാലാട്ടം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.