ചാരുത ചോരാതെ മൃദുമന്ത്രമായവള്‍,
കാതില്‍ ചൊല്ലിയ സ്നേഹരഹസ്യം.
ആടിയുലഞ്ഞ കാര്‍കൂന്തല്‍ തഴുകിയ,
സ്പര്‍ശനപരിലാളനരഹസ്യം .
ചിത്ര മെഴുതിയ മിഴികള്‍ തന്‍ കോണിലായ്,
ശ്രിങ്കാരലാസ്യ നടന രഹസ്യം .
ചെച്ചുണ്ട് വിതുമ്പലാല്‍ സ്പര്‍ശനമെകിയ,
മാധുര്യമണിമുത്തത്തിന്‍ മാസ്മരിക രഹസ്യം.
ചഞ്ചല പ്രശോഭിത മോഹമുഖഭംഗി-
ചാരുത പകര്‍ത്തുന്ന ദ്രിശ്യ രഹസ്യം.
നിര്‍വൃതി നുണയുന്ന നാസിക തുമ്പിലായ്,
ആനന്തമെഴുതുന്ന ചിത്ര രഹസ്യം.
ശുഭ്ര സുരഭിത സുസ്മിതയാണവള്‍,
എന്‍ പ്രണയിനി സര്‍വ്വാഗ്ഗ മോഹിനി.
മാനസ്സ തീര്‍ത്ഥത്തില്‍ നീരാടിയെത്തുന്ന ,
മനാസ്സ മോഹിനി മായിക സുന്ദരി ..
ശബ്ദങ്ങള്‍ മറക്കുന്ന കോണിലായ് ഒളിക്കുന്ന-
സ്നേഹ പ്രതീകം സ്വപ്നമായ് ശൂന്യമായ് .
ലാലു .കടയ്ക്കല്‍.
സ്വപ്ന രഹസ്യം
4/
5
Oleh
lalunmc
1 comments:
Tulis commentsരഹസ്യങ്ങള്‍ കുറച്ചുകൂടി ചുരുളഴിഞ്ഞിരുന്നെങ്കില്‍ ...:)
Reply