ഏപ്രിൽ 10, 2012

ഓര്‍മ്മകള്‍ ഇങ്ങനെയും.

ഓര്‍മ്മകള്‍ ഇങ്ങനെയും ...

ഈ വഴികളിലൂടെ എത്രദൂരം ,
എത്രനേരം നടന്നു ഞാനേകനായ് ,
ഇഷ്ട കാഴ്ചകള്‍ നഷ്ടമായി" നാടും ,
കഷ്ടമാണ് ഓര്‍ക്കുവാനെങ്കിലും .
നഷ്ടബോധം കാഴ്ച മറയ്ക്കുമ്പോള്‍ ,
മിച്ചമാകുന്നത് ഓര്‍മ്മകള്‍ മാത്രം ..

കല്‍പ്പടവുകളും ,
ഇടവഴികളും,പുല്‍മേടുകളും ,
കുന്നുകളും , പാറകൂട്ടവും ,
ആമ്പല്‍കുളങ്ങളും , വയലേലയും .
തേടിയലഞ്ഞ " ഞാന്‍ ഭ്രാന്തനോ " ... ?

മാസ്മരിക ലോകത്തില്‍ -
ചുഴില്‍പ്പെടാത്ത ഞാനൊരു -
വിഡ്ഢിയാണെന്ന് സ്നേഹമുഖങ്ങള്‍ ..

നാളെ എന്തെന്നറിയാത്ത ജീവികളുടെ -
ഭാവി പ്രവചിക്കുന്നു  സൂത്രധാരന്മാര്‍ ..
അന്നത്തെ അന്നത്തിനായവര്‍,  ഉള്ള -
മന:സമാധാനവും നഷ്ടങ്ങളും നല്‍കി,
കീശ നിറയ്ക്കുന്നു യാത്രയാകുന്നു .

മുഷിഞ്ഞു
കീറിയ  വസ്ത്രം മാറ്റാന്‍  ,
പരദേശിയായന്‍റെ പുത്രന്‍ ,
വിണ്ട് കീറിയ പാന്‍റ്സ്മണിഞ്ഞ്‌ ,
ഞൊണ്ടി , ഞൊണ്ടി നടക്കുന്നു ഫാഷനാ ...!.

"മാറ്" മറയ്ക്കുവാന്‍ പടവെട്ടി -
വീരമൃത്യുവരിച്ച ദേശസ്നേഹികള്‍ക്കായ് ,
മാറുകാട്ടി കുലുങ്ങി ചിരിച്ച് -
ബാറില്‍ കറങ്ങി , ബൈക്കില്‍ വിലസി ,
"സമത്ത്വം ",
സ്ഥാപിക്കുന്നു സ്ത്രൈണഭാവക്കാര്‍ .

കാലം മാറും , കാരണങ്ങള്‍ മാറും .
മനുഷ്യന്‍ മാറും , മനസ്സും മാറും .
മറാത്ത നന്മയും , മരവിക്കാത്ത ഓര്‍മ്മയും ,
ഓര്‍ത്ത്‌ ഓര്‍ത്ത്‌ ചിരിക്കുവാന്‍ ..
കാലം നല്‍കുന്നു " മറക്കാത്ത ഓര്‍മ്മകള്‍" .

ലാലു .. കടയ്ക്കല്‍ .

Related Posts

ഓര്‍മ്മകള്‍ ഇങ്ങനെയും.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

4 comments

Tulis comments
avatar
2012, ഏപ്രിൽ 11 8:04 AM

കാലം മാറും , കാരണങ്ങള്‍ മാറും .
മനുഷ്യന്‍ മാറും , മനസ്സും മാറും .
മറാത്ത നന്മയും , മരവിക്കാത്ത ഓര്‍മ്മയും ,
ഓര്‍ത്ത്‌ ഓര്‍ത്ത്‌ ചിരിക്കുവാന്‍ ..
കാലം നല്‍കുന്നു " മറക്കാത്ത ഓര്‍മ്മകള്‍" .

നല്ല വരികള്‍ ആശംസകള്‍

Reply
avatar
2012, ഏപ്രിൽ 14 5:07 AM

പല വരികളും അതിമനോഹരം! ആശംസകൾ

Reply
avatar
2012, ഏപ്രിൽ 15 4:14 PM

അര്‍ത്ഥ പൂര്‍ണ്ണതയുള്ള വരികള്‍..
‘"മാറ്" മറയ്ക്കുവാന്‍ പടവെട്ടി -
വീരമൃത്യുവരിച്ച ദേശസ്നേഹികള്‍ക്കായ് ,
മാറുകാട്ടി കുലുങ്ങി ചിരിച്ച് -
ബാറില്‍ കറങ്ങി , ബൈക്കില്‍ വിലസി ,
"സമത്ത്വം ",
സ്ഥാപിക്കുന്നു സ്ത്രൈണഭാവക്കാര്‍ .
കലക്കി..

Reply
avatar
അജ്ഞാതന്‍
2012, ഏപ്രിൽ 17 11:51 PM

oro linenum ennathe sathyathileku velicham veeshunu.Mashe serikum estham ayi kavitha..

Reply