മാർച്ച് 02, 2012

നവയുഗ കാഴ്ചകള്‍ ...



അക്ഷരങ്ങള്‍ എനിക്കിഷ്ടമാണ് ,
എന്നെ അതിലേറെ ഇഷ്ടമാണ് ..
കൂട്ടക്ഷരങ്ങള്‍ എനിക്കിഷ്ടമല്ല ,
വിരഹദൈര്‍ഘ്യം ആശ്വാസമാണ് .

പാണ്ഡിത്യം പണ്ടേ ഇഷ്ടമല്ല ..
ഭാണ്ഡം ചുമന്ന ശീലവുമില്ല ...
പണക്കാരെ കാണുക ദേഷ്യമാണ് ..
പണമെനിക്കെപ്പോഴും ആര്‍ത്തിയാണ് ..

പ്രാരാബ്ധം കൊണ്ട് നടക്കാറില്ല ..
സഹസ്രാബ്ദജീവിതം മോഹമാണ് .
സഹനമാണ് ഇഷ്ടതോഴനെങ്കിലും ,
എന്നെ സഹിക്കുക കഷ്ടമാണ് ...

ദുര്‍നടത്തം എനിക്കിഷ്ടമല്ല ,
ധൂര്‍ത്തടിയും തീരെയില്ല ...
ബാറുകള്‍ നാലെണ്ണം പേരിലുണ്ട് ,
ബാറില്‍ നിന്നടിയും ശീലമില്ല .

മാന്യത എന്തെന്ന് നോക്കാറില്ല ,
സാമാന്യ ബോധം തീരെയില്ല ..
സമകാലികം ജീവിതവീക്ഷണങ്ങള്‍ .
സമചിത്തതയോടെ പിന്തള്ളിടുന്നു .

ലാലു കടയ്ക്കല്‍ .

Related Posts

നവയുഗ കാഴ്ചകള്‍ ...
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.