ഫെബ്രുവരി 28, 2012

നന്ദിയോടെപ്രിയ സ്നേഹിതരെ , അക്ഷര ആസ്വതകരെ , വായനക്കാരെ ...

നന്ദിയോടെ ഓരോ സുഹൃത്തുക്കളെയും ഓര്‍ക്കുവാന്‍ ഈ നിമിഷം ഞാന്‍ എടുക്കുന്നു . " പരസ്പരം " എന്നാ എന്‍റെ എഴുത്തുകളരി ( ബ്ലോഗ്‌ ) ഇപ്പോള്‍ 800 - ഓളം സന്ദര്‍ശകരും , 4000 - ത്തിന് അടുത്ത് പേജുകള്‍ കണ്ടവരുമായി മുന്നേറുന്നു . എന്നിലെ "എഴുത്ത് എന്ന കലാവാസനയെ " വിമര്‍ശനങ്ങളോടും , അഭിനന്തങ്ങളോടും വഴികാട്ടിയായും തിരുത്തലുകളോടെ വെളിച്ചമായും , ആവേശമായും എന്നില്‍ പുതിയ ആശയങ്ങള്‍ക്കും , ആഗ്രഹങ്ങള്‍ക്കും വഴിതെളിച്ച ഓരോ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ രേഖപെടുത്തട്ടെ .

നാം കുറിക്കുന്ന ഓരോ വാക്കും ഏതെങ്കിലും ഒരു ഹൃദയും ഏറ്റുവാങ്ങാന്‍ ഉണ്ടാകും എന്ന വാക്കിന് സാക്ഷിയാണ് എന്‍റെ അക്ഷര സാക്ഷാല്‍കാരങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണ .

ഇവിടെ കുറിക്കുന്ന വാക്കുകള്‍ എന്‍റെ ആത്മ കഥയല്ല എന്ന് മുമ്പ് ഞാന്‍ സൂചിപ്പിച്ചതാണ് . എന്‍റെ ആത്മനൊമ്പരങ്ങള്‍ അക്ഷരമാകുമ്പോള്‍ ഇതുവരെ ഞാന്‍ കണ്ട ജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ ഉണ്ടായേക്കാം . പക്ഷെ ഇതിലൊന്നിലും ഞാന്‍ ഇല്ല . എന്നെ നേരിട്ട് അറിയില്ലാത്ത ആയിരത്തോളം സൌഹൃദങ്ങള്‍ക്ക് എന്‍റെ അക്ഷര ആശയ സുഹൃത്തുക്കള്‍ക്ക് ആയതിനാല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു . നിങ്ങള്‍ നല്‍കിയ വിമര്‍ശനങ്ങളും , പ്രോത്സാഹനവും ആണ് ഞാന്‍ ഉര്‍ജ്ജമാക്കി മുന്നേറുന്നത് . തുടര്‍ന്നും ഉണ്ടാകുമെന്നും , ഉണ്ടാകണമെന്നും ആത്മാര്‍ഥമായി ആശിക്കുന്നു .

സങ്കടും കരഞ്ഞാല്‍ തീര്‍ന്നുപോകും എന്നോരുകൂട്ടര്‍ പറയുന്നു . സന്തോഷം പങ്കിട്ടാല്‍ നഷ്ടമാകുമെന്ന് മറ്റുചിലര്‍ , സ്നേഹം സ്വാര്‍ഥ താല്‍പര്യങ്ങളുടെ ദ്രിശ്യ മുഖമാണ് എന്ന് ചിലര്‍ , അനുകമ്പ എന്നത് " ഇന്ന് " ജാടകളാണ് എന്ന് ചിലര്‍ , കഷ്ടമാണ് കാലമാറ്റവും , മനസ്സുകളുടെ സഞ്ചാരവും . ഈ ലോകത്തും അക്ഷരങ്ങളില്‍ കൂടിയും ആശയങ്ങളില്‍ കൂടിയും ഒരു നോക്ക് കാണാതെ ഒരേ മനസ്സായ് കുറെ കൂട്ടായ്മകളും , കൂട്ടുകാരും , പ്രവസ്സജീവിതത്തിലെ വിരസതകളെ ഒരു പരിധിവരെ പിന്നിടാന്‍ സഹായകമായി എന്നതില്‍ സന്തോഷമുണ്ട് .

 " എഴുതാന്‍ വൈകിയ വാക്കുകള്‍ " സത്യത്തില്‍ എന്‍റെ സ്വപ്ന സാക്ഷാല്‍കാരമാണ് . എന്നെ നേരിട്ട് അറിയുന്നവര്‍ ഒരിക്കലും വിശ്വസിക്കാത്ത സത്യം . ഇരുപത് വര്‍ഷത്തെ പ്രവാസ്സ ജീവിതം ഈ 39 - അം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ സ്വയം ചാരിദാര്‍ത്ഥ്യം തോന്നുന്ന നിമിഷങ്ങള്‍ . ഇനി മടക്കമാണ് . ഒഴിവുകെടുകള്‍ മറന്നു നഷ്ടമായ ജീവിതം തേടിയുള്ള യാത്ര . യൌവനവും , കൌമാരവും , ഒരു നിമിഷം എങ്കിലും തിരികെ കിട്ടുമോ എന്നറിയാന്‍ ഒരു തിരിച്ചുപോക്ക് . വികലവും , വിജനവും ആയ ചിന്തകള്‍ വേട്ടയാടുമ്പോള്‍ ഇനിയും പുതിയ അക്ഷരകുട്ടുമായ് ഞാന്‍ വരും നിങ്ങളെ തേടി . വിമര്‍ശനാത്മക അഭിപ്രയങ്ങളാല്‍ നിങ്ങളും കൂടെയുണ്ടാകും എന്നാശിച്ച് കൊണ്ട് എല്ലാ പ്രിയ മിതങ്ങള്‍ക്കും ഒരായിരം അക്ഷരസ്നേഹപൂക്കള്‍ ...

നന്ദിയോടെ ,
ലാലു കടയ്ക്കല്‍ .

Related Posts

നന്ദിയോടെ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.