ഫെബ്രുവരി 23, 2012

പ്രണയമരീചിക ..

പ്രണയമരീചിക ..  


കാണാതെ കരയുന്ന കണ്ണിനെ നോക്കി ,
കാതങ്ങള്‍ അറിയാതെ യാത്രയായ് .

പാടങ്ങള്‍ താണ്ടുന്ന വേളയില്‍ -
ഓര്‍മ്മകള്‍ പാടവരമ്പത്ത് ഉടക്കിടുന്നു .

പച്ചപാവാടയും , പട്ടുടുപ്പും ,
കുശലങ്ങള്‍ ചൊല്ലി അടുത്തിടുന്നു ,

ഓര്‍മ്മയെ മെല്ലെ തഴുകിടുന്നു .
കണ്ണുകള്‍ അറിയാതെ അടര്‍ന്നിടുന്നു .

കൊഞ്ചികുഴയുന്ന സുന്ദരി പെണ്ണിന്‍റെ
കുയില്‍നാദം കാതില്‍ മുഴങ്ങിടുന്നു .

അമ്പല മണിനാദം-
ഓര്‍മ്മയെ ഉണര്‍ത്തുമ്പോള്‍ ,

തെന്നി പറക്കുന്ന കൂന്തലിന്‍ തലോടലെന്‍ -
മേനിയെ രോമാഞ്ചമാക്കിടുന്നു .

എന്തിനെന്നറിയാതെ ,
പരിഭവും അണയുമ്പോള്‍ ,

ചെമ്പട്ടുപോലെ
ചുമക്കുന്ന പൊന്മുഖം ,
നെഞ്ചിലെ തീയായ് ആളിടുന്നു .

നിദ്രയെ പുല്‍കാതെ രാത്രിയില്‍ -
ഒറ്റയ്ക്ക് നക്ഷത്രം നോക്കിനടന്നിടുമ്പോള്‍ .

കത്തിയെരിയുന്ന താരമായ് അന്നുനീ ...
എന്‍ ആത്മാവിലേക്ക് ലയിച്ചതല്ലേ ..!.

നാട്യശാസ്ത്രത്തിന്‍ മുദ്രാഗുലികളാല്‍ ,

ആത്മരോദനമേല്ലാം രചിച്ചുനീ .

ആത്മഹര്‍ഷ
പുളകിതമായെന്‍ , 

ആത്മാവില്‍ ശിലയായ് ഉറച്ചുപോയ് .

കാക്കുകയാണ് ..
ഞാനിന്നും നിനക്കായ് ,
ചാപല്യം ഇല്ലാമനസ്സുമായ് ,

താമരകുമ്പിളില്‍ സ്നേഹംനിറച്ച് ,
താമ്പോലം നിറയെ പ്രതീക്ഷയും ...
തരകമാകുവാന്‍ , സായൂജ്യമണയുവാന്‍ .
താരകേ .... ഞാനും ..
പ്രണയമരീചികനാകുന്നുവോ .... ? .

ലാലു കടയ്ക്കല്‍ . 

Related Posts

പ്രണയമരീചിക ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.