മനസ്സ് പിടയുന്നത് നിന്നെ ഓര്‍ത്ത് .
കരിനിഴല്‍ വീണനിന്‍ ഭാവിയോര്‍ത്ത്.
കരുയുകയല്ലാതെ മാര്‍ഗ്ഗമില്ല .
കരയുവാന്‍ കണ്ണുനീര്‍ തീരെയില്ല .
യുവത്വമേ നീ, ഇനിയെന്ത് ചെയ്യും .
യുവാക്കളെയെല്ലാം ബലികൊടുത്തു .
മാതൃഹൃദയങ്ങളെ വിവശരാക്കി .
നാടിന്‍റെ ഭാവിയും തുലാസിലാക്കി .
മതങ്ങളെ മാര്‍ഗ്ഗം പിഴപ്പിച്ചതും ,
മനുഷ്യരെ തമ്മിലടിപ്പിച്ചതും ,
ഉച്ചിഷ്ടങ്ങള്‍ പോലും ദിവ്യമാക്കി ,
ഉദരത്തില്‍ ധനം കൂമ്പാരമാക്കി .
പുരാണങ്ങള്‍ എല്ലാം പരതിനോക്കി ,
രാമനേം രാവണനേം വിഭജിച്ചുനോക്കി ,
വികാരങ്ങള്‍ എല്ലാം ഒന്നുതന്നെ ,
വിചാരങ്ങള്‍ മാത്രം പലതായിമാറി .
വിഭൂതിയില്‍ ആനന്തം നീയടഞ്ഞു ,
വിദൂഷകരായ് സൌഹൃദകോലങ്ങളും ,
വിവശനായ് കോലായില്‍ ഒതുങ്ങിനിന്ന ,
അമ്മതന്‍ കണ്ണുനീര്‍ ആരുകാണാന്‍ .
ലാലു . കടയ്ക്കല്‍ ..
വക്രചക്രങ്ങള്‍ ...
4/
5
Oleh
lalunmc
1 comments:
Tulis commentsozhukine thadaju nirthan pattiyilla engil entha cheya mashe...Go with the flow..............
Reply