ഫെബ്രുവരി 15, 2012

::: നിഴല്‍ക്കൂട്ട് :::


നിഴലുകള്‍ ചവിട്ടും ,
അപചയം മണക്കും ,
ദിക്കുകള്‍ അറിയാതെ,
വേഗത്തില്‍ നടക്കാം ...

മിച്ചമുള്ള
വാക്കും,
ഒപ്പമുള്ള നോവും ,
നിനക്ക് നല്‍കാതെ .
ഞാന്‍ കൂടെ കരുതും .

മാനസ്സനൊമ്പരം ..
ചിറകിളക്കുമ്പോള്‍ ,
മിഴിയിണകളില്‍ ,
ബാഷ്പകണങ്ങള്‍ ...

അടരുന്ന പൂവിനെ,
നോവോടെ നോക്കി .
മിഴി നനയും മുമ്പ് ,
നിഴല്‍ അകലുന്നു .

കിഴക്ക് ഉദിക്കും ,
സൂര്യന് മോഹം .
നടുക്ക് അല്‍പ്പംനിന്ന്,
നിഴലിനെ കൊല്ലാന്‍.

പടിഞ്ഞാറ് കടലോ ,
അലയടിക്കുന്നു ,
സൂര്യനെ വിഴുങ്ങാന്‍ ,
ആര്‍ത്ത് ഇരമ്പുന്നു .

നമുക്ക് നടക്കാം ,
ഒരുപാടുനേരം ,
വാക്കുകള്‍ കഴിഞ്ഞാല്‍ ,
വഴക്കിടാം,പിണങ്ങാം ,
മടങ്ങും മുമ്പേ ഇണങ്ങാം ,
കൊതിതീര്‍ന്നില്ലങ്കില്‍ !!
വീണ്ടും
നടക്കാം .

വിചാരങ്ങള്‍ വികലമായ് ,
ഉറങ്ങാതെ ചിരിക്കുന്നു .
വിശക്കുന്ന മനസ്സുമായ് ,
നിഴല്‍ കൂടെയുണ്ട് ...

എവിടെയാണ് നിന്നുടെ !
മോഹവും,സ്വപ്നവും,
വെറുതെ കളിയാക്കുന്നു ,
നിഴല്‍ മുന്നേ നടക്കുന്നു ..

ലാലു കടയ്ക്കല്‍ ..

Related Posts

::: നിഴല്‍ക്കൂട്ട് :::
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, ഫെബ്രുവരി 16 12:02 PM

നമുക്ക് നടക്കാം ,
ഒരുപാടുനേരം ,
വാക്കുകള്‍ കഴിഞ്ഞാല്‍ ,
വഴക്കിടാം,പിണങ്ങാം ,
മടങ്ങും മുമ്പേ ഇണങ്ങാം ,
കൊതിതീര്‍ന്നില്ലങ്കില്‍ !!
വീണ്ടും നടക്കാം .

Vikarangal..Vicharangal...Evideyo vedhanipikuna ormakal...Ezhuthumpol..Manasinum sugam..Angane ale..Baki nadanu kondu paraju thirkam..Nice one..Keep Going...

Reply