ജനുവരി 31, 2012

അലകടല്‍പോലെ .ഞാന്‍ ഒരു ശിലപോലെ നിച്ഛലമായ് ,
ജീവിതം അനന്തസാഗരമായ് മുന്നില്‍ .
പ്രശ്നങ്ങള്‍ തിരപോലെ നിരനിരയായ് ,
ആഞ്ഞടിച്ച് എന്നെയും കവര്‍ന്നെടുക്കുന്നോ ?.

ഞാനൊരു പൊട്ടുപോല്‍ ഉദരത്തില്‍ വളര്‍ന്നു ,
ഉഷ്മള സ്നേഹത്തിന്‍ ഉറവയില്‍ പിറന്നു .
സ്വപ്‌നങ്ങള്‍ നല്‍കി സ്വര്‍ഗ്ഗത്തില്‍ വളര്‍ത്തി.
സത്യത്തില്‍ ഞാനൊരു ഇയ്യാം പാറ്റയോ .. ?

സഹനങ്ങള്‍ ആകണം ജന്മമെന്നോതി ,
ബാല്യം . വേദവാക്യങ്ങള്‍ മനനമാക്കി .
യൌവ്വനം ബാദ്ധ്യതാപാണ്ടങ്ങള്‍ നല്‍കി ,
പുഞ്ചിരി തൂകിയതാ ചിരിക്കുന്നു ...!!!.

പുഞ്ചിരി തൂകിയ പെണ്‍മുഖം നെഞ്ചില്‍ .
ഇതുവരെ ഇല്ലാത്ത രാസമാറ്റം നല്‍കി ..
മധുമൊഴി കേള്‍ക്കുവാന്‍ കാതങ്ങള്‍ താണ്ടി .
കാലത്തിന്‍ ഒഴുക്കില്‍ വേരുകള്‍ മറന്നു ...!

സായാന്നമിപ്പോള്‍ നിഴല്‍പോലെയുണ്ട് .
സാന്താന മുഖങ്ങള്‍ ബാല്യത്തെ തേടുന്നു ..
ഇതുവരെ കണ്ടത് കപടനാടകങ്ങളോ .. ?
കബന്ധങ്ങള്‍ തേടി ഇനിയൊരു മടക്കം ..!.

ഓര്‍മ്മയില്‍ ചാപിള്ള പിറക്കാതിരിക്കട്ടെ .
മാംസകൊലങ്ങള്‍ ഓര്‍ക്കാതിരിക്കട്ടെ ...
ജീവിത യാത്രയില്‍  അലയടങ്ങാതെ ..
പുതിയൊരു തിരയായ്‌ ആഴിയില്‍ അലിയട്ടെ .

ലാലു കടയ്ക്കല്‍ .

Related Posts

അലകടല്‍പോലെ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments
avatar
2012, ജനുവരി 31 5:23 PM

ജീവിതം
ഇനിയും എഴുതുക

Reply
avatar
അജ്ഞാതന്‍
2012, ഫെബ്രുവരി 16 12:12 PM

സായാന്നമിപ്പോള്‍ നിഴല്‍പോലെയുണ്ട് .
സാന്താന മുഖങ്ങള്‍ ബാല്യത്തെ തേടുന്നു ..
njan ethinu reply on fb..athu kondu evideyum avarthikunilla..

Reply