അവര്‍ വരുന്നു ... അല്ല കൊണ്ട് വരുന്നു
:::::::::::::::::::::: ആഗോള കമ്പോളക്കാര്‍ !! ::::::::::::::::::::::::
ഭാരതം അംബാനിയും , ടാറ്റയും ,ബര്‍ല്ലായും , കുറെ രാഷ്ട്രീയ പ്രഭുക്കളും മാത്രമല്ല എന്നും . അരവയറും , നലാരംബാരും , നിരക്ഷകരും ആയ ഒരു വലിയ ജനവിഭാഗം ഇന്നും ബാക്കി ആണെന്നും ,അവര്‍ക്കായ് വാക്കും ,പദ്ധതികളും നടപ്പാക്കി , സ്വയം സാമ്രാജ്യങ്ങള്‍ തീര്‍ത്ത വാഗ്ദ്ധാന പെരുമഴക്കാരും , എല്ലാം സഹിച്ച് അന്നത്തെ അന്നും തേടുന്ന ഒരുജനതയെ പുതു പരീക്ഷണ ശാലയിലേക്ക് ആനയിക്കുന്ന ഭരണ യന്ത്രങ്ങള്‍ക്ക് വഴി പിഴക്കാതിരിക്കാന്‍ ഇനി നടക്കാം , നോക്കി നടക്കാം ..
പണ്ട് ,പണ്ട് ഇത് പോലെ ഒരു കൂട്ടര്‍ കച്ചവടത്തിനായ് നമ്മളെ തേടി വന്നു , നൂറ്റാണ്ടുകള്‍ നമ്മെ അടിമകള്‍ ആക്കി , ലക്ഷോപലക്ഷം പ്രാണനും സ്വയം സമര്‍പ്പണം ചെയ്യാന്‍ കഴിവുള്ള മഹാന്മാരും ജീവത്യാഗം ചെയ്തു , അവസാനം അവര്‍ ഒരു അര്‍ദ്ധരാത്രിയില്‍ ശപിച്ചു നല്‍കിയ സ്വാതന്ത്രം , വര്‍ഷത്തില്‍ ഒരു ദിവസ്സം ആദരണീയമായും ബാക്കി ദിവസ്സങ്ങളില്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചും , അടികൂടിയും നാം നുകരുന്ന സ്വാതന്ത്രം . അന്ന് ജീവത്യാഗം ചെയ്ത മഹാത്മാക്കള്‍ പടുത്ത് ഉയര്‍ത്തിയ പ്രസ്ഥാനത്തിന്റ്റ് പിന്മുറക്കാര്‍ ഇപ്പോഴും ജീനുകള്‍ ബാക്കിയാണ് എന്ന് വിശ്വസിക്കുന്ന പുത്തന്‍ തന്ത്രക്ജര്‍ പുതു യുഗത്തിലെ മുതലാളിമാരെ ഭാരതീയന്റ്റ് ആത്മാഭിമാനം പരവതാനി ആക്കി മാടി വിളിക്കുന്നു . ഇവര്‍ ഇപ്പോള്‍ വരുന്നത് നമ്മുടെ നാട്ടില്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം പടുത്തുയര്‍ത്താന്‍ വരുന്നു . ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഇനി കുത്തകവല്‍ക്കരിക്കുന്നു . നവയുഗ കച്ചവട തന്ത്രങ്ങള്‍ ഇനി അരവയറും , നിരക്ഷകരും ,
നിലാരമ്പരുമായ , സാധാരണക്കാരനെ തേടി വരുന്നു .
എന്തിന് ?.
ഇവിടെയാണ് കുത്തക തന്ത്രങ്ങള്‍ ,അല്ല കുതന്ത്രങ്ങള്‍ , ചിലത് ഇങ്ങനെയാണ് ഇവര്‍ കര്‍ഷകരുടെ പറമ്പില്‍ ഏത്തി എല്ലാം മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ നല്‍കി ഉല്പാദിപ്പിക്കുന്ന എല്ലാം മൊത്തമായ് വാങ്ങും . കൂടുതല്‍ വില കിട്ടുമ്പോള്‍ ആരും അവര്‍ക്ക് നല്‍കും. അവര്‍ അതിനെ ശീതീകരിച്ച് സൂക്ഷിക്കും , പിന്നെ ആ ആവിശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ കിട്ടാതെ ആകും. അപ്പോള്‍ അവര്‍ പറയുന്ന വിലയ്ക്ക് നാം തിരികെ വാങ്ങും , ഒരാള്‍ക്ക് ലാഭം നല്‍കി നൂറു പേരില്‍ നിന്ന് അവര്‍ ലാഭം കൊയ്യും . കേരളത്തില്‍ 90 % ഉപഭോഗ സംസ്കാരത്തിന്റ്റ് മക്കളാണ് . ഇന്ന് ഒരു ശരാശരി മലയാളി 98% സാധനങ്ങളും മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നു . ഇവര്‍ പിടി മുറുക്കുമ്പോള്‍ നമ്മുക്ക് നഷ്ടമാകുന്നതില്‍ പ്രധാനി നമ്മുടെ സാമൂഹിക സംസ്കാരമായ ചന്തകള്‍ ആകും .ചന്തകള്‍ കൂട്ടായ്മയുടെ വിലപേശലിന്റ് പരസ്പര സഹവര്‍ത്തിത്വത്തിന്റ്റ് ഇടനിലമാണ് .ഇവിടെ വില പെശുന്നത് ഇഷ്ട സാധനങ്ങള്‍ കൈയില്‍ ഒതുങ്ങുന്ന വിലയില്‍ സ്വന്തമാക്കാനാണ് , നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ വാസുയെട്ടനും , മൊയ്തു കാക്കയും കാലക്രമത്തില്‍ കടകള്‍ പൂട്ടി മറ്റു പണികള്‍ തേടും , ഭാവിയില്‍ (അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ ) നാം പരസ്പരം അറിയില്ലാത്തവര്‍ മാത്രമാകും . ഏതെങ്കിലും ഒരു സുപ്പര്‍ മാര്‍ക്കറ്റില്‍ കുശലം പറയുന്ന അയല്‍ക്കാര്‍ ആയി പരിണമിക്കും , ഒരു സംസ്കാര മാറ്റം പല പല തലങ്ങളില്‍ മനുഷ്യനെ പിന്നോട്ടടിക്കും , തിളങ്ങുന്നത് ഒന്നും ശാശ്വതമല്ല വെടികെട്ട് പോലെ കണ്ണിന് വര്‍ണ്ണ പൊലിമ നല്‍കി അപ്രത്യക്ഷമാകും . ചിന്തിക്കുക മനുഷ്യന്റ്റ് സ്വന്തമാണ് . അവനവന്‍ സ്വയം ചിന്തിക്കുക , പുതു യുഗ ചന്തകള്‍ ( സുപ്പര്‍ മാര്‍ക്കറ്റുകള്‍ ) നേരെ തിരിച്ചല്ലേ , "ഇവിടെ നാം ആദ്യം വില നോക്കും പിന്നെ സാധനത്തിന്റ്റ് ഗുണവും ഇഷ്ടവും", നിസ്സാരമായി കാണരുത് ഈ അന്തരം .
സാധാരണ മനുഷ്യനായ് ചിന്തിച്ചാല്‍ മാറ്റത്തിന്റ്റ് തീവ്രത മനസ്സിലാകും , പത്ത് പുത്തനും , ബന്ധുവിന്റ്റ് കടയും , വിദേശ സംസ്കാരവും ഒക്കെയുള്ള പുത്തന്‍ പ്രമാണിമാര്‍ക്ക് ചന്തയുടെ ദുര്‍ഗന്ധം മനംമാറിപ്പ് ഉണ്ടാക്കാം , സുപ്പര്‍ മാര്‍ക്കറ്റിലെ പള പളത്ത തക്കാളിയും , ആപ്പിളും , എത്രകാലും വച്ചാലും കേടാകാത്ത ഇത്തരം സാധനങ്ങള്‍ എങ്ങനെ ഇങ്ങനെ ആകുന്നു എന്ന് ചിന്തിക്കുക . ഈച്ച പറ്റാത്ത സാധങ്ങള്‍ വാങ്ങാന്‍ ധൃതി കൂട്ടുമ്പോള്‍ എന്ത് കൊണ്ട് പറ്റുന്നില്ല എന്ന് കൂടി ചിന്തിക്കുക . ഏല്ലാം പഴയത് തന്നെയാണ് പുതിയ തന്ത്രങ്ങളും വാക്കുകളും , ഇനി സ്വന്തം ഇഷ്ടങ്ങള്‍ ഇല്ലാതാകും അവര്‍ നമ്മെ നിയന്ത്രക്കും അവര്‍ പറയുന്ന വില ,തൂക്കം , ഗുണനിലവാരം , ഇഷ്ടം ഉണ്ടെങ്കില്‍ വാങ്ങുക ഇല്ലങ്കില്‍ പോകുക എന്ന രീതി വരും . എവിടേ പോകാന്‍ അതാണ് ...
ആര്‍ത്തിയും , അതി മോഹങ്ങളും , മറ്റുള്ളവയോടുള്ള അസഹിഷ്ണതയും വെറുപ്പും ,സ്വന്തം മാതാപിതാക്കളോടും സൌന്ദര്യം കുറവെന്ന് വൃത്തി കുറവേന്നും പറഞ്ഞ് വേര്‍തിരിക്കുന്ന ഈ കാലത്ത് ഇത്തരം വാക്കുകള്‍ക്കു കാലിക പ്രസക്തി ഇല്ല എന്നറിയാം . പക്ഷെ ഇവിടെ പണ്ട് നാട്ടു രാജക്കാന്മാരെ ബ്രിട്ടിഷുകാര്‍ കബളിപ്പിച്ചപോലെ ഇന്നത്തെ പുത്തന്‍ പണചാക്കുകളെ മോഹവാഗ്ദ്ധാനങ്ങള്‍ നല്‍കി ഇവര്‍ കൂടെ കൂട്ടി പോതുജനത്തിന്റ്റ് വായ് അടയ്ക്കും. എന്തും സഹിക്കുകയും ,മറക്കുകയും ചെയ്യുന്ന നമ്മള്‍ പുതിയ കെണികളില്‍ തലചായ്ച്ച് ഒരു മുഴം കയറില്‍ അന്ത്യനിദ്ര കൊള്ളും .. അപ്പോഴും റീത്തും ,ശവപ്പെട്ടിയും വാങ്ങാന്‍ ബന്ധുക്കള്‍ ഏതെങ്കിലും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിര തെറ്റാതെ കാത്ത് നില്‍ക്കുകയാകും ...
അര്‍ദ്ധം പിഴച്ചതിന് അക്ഷരത്തെ പഴിക്കല്ലേ . നമ്മുടെ സംസ്കാരം നമ്മുടെതാണ് , നമുക്ക് നാടും , നാട്ട് പീടികയും , ചന്തകളും ,ചിന്തകളും വേണം . കാലത്തിന്റ്റ് മാറ്റം നമ്മുക്ക് അവിടെ പരീക്ഷിക്കാം ശുചിത്വ സുന്ദരമായി നമ്മുടെ വീടിനെ സൂക്ഷിക്കാം , അന്യന്റ്റ് പട്ടു മെത്തയില്‍ ഇരുന്ന് വീഞ്ഞ് കുടിക്കുന്നതിനെക്കളും നമ്മുടെ പീടികതിണ്ണയില്‍ ഇരുന്ന് കട്ടനടിക്കാം .. ചിന്തകള്‍ക്ക് ചങ്ങലയില്ല ,വാക്കുകള്‍ക്ക് ലക്ഷ്യമുണ്ട് . ജീവിതത്തിനും . വായിച്ചാല്‍ ചിന്തിക്കുക നാം ഈ യാത്ര എവിടെക്കാണ് എന്ന് .
മാറാത്ത മനുഷ്യനും മാറുന്ന ലോകവും , വാരിക്കുഴിയുമായ് ധനതത്വശാസ്ത്ര വിദഗ്ദ്ധരും , ജനം പിടഞ്ഞു വീഴുന്നതും കാത്ത് ആരൊക്കയോ , എവിടെ ഒക്കെയോ കാത്തിരിക്കുന്നു . എല്ലാം ആവര്‍ത്തനം . എല്ലാം നന്നായി വരട്ടെ ..
"ആരും എഴുതി കാണുന്നില്ല .ആയതിനാല്‍ എന്റ ആകുലതകള്‍ പകര്‍ന്നു , വാക്കാലോ ആശയപരമായോ ആരെയെങ്കിലും വിഷമിപ്പിചെങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു" .
ലാലു കടയ്ക്കല്‍ ,
05-12-2011.
ആഗോളവല്‍ക്കരണം അടുക്കള കീഴടക്കുമ്പോള്‍
4/
5
Oleh
lalunmc
1 comments:
Tulis commentsസഖേ നാട്ടിലെ രാഷ്രിയം എനിക്ക് അറിയില്ല..വയികാറില്ല എന്ന് സാരം..വായിച്ചാലും അറിഞ്ഞാലും ചോര തിളകും..അതുകൊണ്ട് അതില്‍ ഒട്ടും തല്പരിയം എല്ലാ..പക്ഷെ സഖേ നമുടെ നാട്ടില്‍ ഭുമി ഉണ്ട് ..ആര്‍കും ഒന്നും ചെയാന്‍ വയ്യ...ഭുമിയില്‍ എന്തെകിലും നാട്ടു വളര്‍ത്താന്‍ ആര്‍കും വയ്യ..അത് അല്ലെ നാട്ടിലെ അവസ്ഥ..അപ്പോള്‍ പിന്നെ ഇതൊകെ സഹിക്ക..
Reply