ഡിസംബർ 06, 2011

സ്നേഹതാരകം
(നിമിഷം തര്‍ക്കുന്ന സ്വപ്‌നങ്ങള്‍ )

താരമായ് വാനില്‍ തിളങ്ങുന്ന സഖി,
മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചിടല്ലേ.
കാലമെത്രയാ ഇനി ഈ  ഭൂമിയില്‍ ,
ഏകനായ് താരകള്‍ നോക്കി നില്‍പ്പു .

കണ്ടു തീര്‍ന്നില്ല നിന്നുടെ പോന്മുഖം,
നുകര്‍ന്നതോക്കെയും നന്മകള്‍ മാത്രം.
കനിവ് കിനിയുന്ന നിന്‍ മിഴിയമ്പുകള്‍ ,
കഠിനാമാം ഹൃദയവും മൃദുലാമാക്കി .

കണ്മഷിയെഴുതിയ നിന്‍ നീലമിഴികള്‍
കരളിനെ കുത്തി കടന്നിടുമ്പോഴും .
വേദനയറിയാതെ മനസ്സുനിറഞ്ഞത്‌ ,
ചന്തനനിറമുള്ള നിന്‍ ശോഭായല്ലേ .

അമ്പല മുറ്റത്തെ ചെമ്പകചോട്ടില്‍ .
ഈറനാം കാര്‍കൂന്തല്‍ തുമ്പുമടക്കി .
ചന്തന ചോപ്പുള്ള  നിന്‍ മുഖകാന്തി .
ഭക്തന്റ്റ് ദ്രിഷ്ടിയെ മാറ്റിയില്ലേ .

കിലുങ്ങി ചിരിച്ചു കൊണ്ടോടിയതെന്‍ ,
ജീവിതയാത്രയില്‍ വെളിച്ചമേകാന്‍ .
തെരുവിലെ മൂലയില്‍ തീര്‍ത്ത കൂരയെ, 
നിന്‍ പാദ സ്പര്‍ശത്താല്‍ സ്വര്‍ഗ്ഗമാക്കി .

ശാപമേറിയ ആ ദിനമിന്നുമോര്‍മ്മയില്‍ ,
അലറി വിളിക്കുന്ന ആളുകള്‍ക്കിടയില്‍ .
കരിയുന്ന
മനുഷ്യഗന്ധത്തിന്‍ നടുവില്‍ ,
ചിതറിയ മാംസ കക്ഷണങ്ങള്‍ വാരി ,
നിന്നുടെ മുഖം തേടും മനസ്സിന്റ് വിങ്ങല്‍ ,
ഏതു ജലധാരയില്‍ മുങ്ങി നിവര്‍ന്നിട്ടു .
മാനസ്സ തുടുപ്പിന് ശാന്തി പകര്‍ന്നിടാന്‍ .

ഗ്രീഷ്മവും , വസന്തവും വന്നുപോയി ,
ഇനിയെന്നുനീ എന്നെയും താരമാക്കും.
വേദനകള്‍ മറന്ന് നിന്നിലലിഞ്ഞ് ,
മേഘാവൃതമാം സ്വര്‍ഗ്ഗലോകത്തില്‍ .
സ്നേഹകാര്‍മേഘമായ് പരിണമിച്ച് ,
ഒരു കുളിര്‍ മഴയായ് പെയ്ത്‌ ഇറങ്ങാം.
മാനവികിത മറന്ന  മനസ്സുകള്‍ക്ക് ,
സ്നേഹജലകണങ്ങളാല്‍ കുളിര്‍ പകരാം.
താരകളില്ലാത്ത വാനിന്‌ സാക്ഷിയാകാം .

താരമായ് വാനില്‍ തിളങ്ങുന്ന സഖി...
മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചിടല്ലേ !!

ലാലു കടയ്ക്കല്‍ .
07-12-2011.

Related Posts

സ്നേഹതാരകം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 7 1:59 PM

ഭാവനയുട് ഭാവി യുട്...തുടരുക സഖേ...
പ്രണയം ഉണ്ട്..വിരഹം ഉണ്ട്...പ്രതിക്ഷ ഉണ്ട്...
ഭാവുകങ്ങള്‍..

Reply