ഡിസംബർ 04, 2011

ചില ചിന്തകള്‍


::::: ചിലവ ഇങ്ങനെയാണ് വെറുതെ എങ്കിലും എഴുതാതെ വയ്യ :::::::




എല്ലാ ജന്മങ്ങള്‍ക്കും ഒരു ലക്ഷ്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു , ചിലര്‍ ഇതറിയാതെ ലക്ഷ്യമില്ലാതെ അലയും , ചിലര്‍ ആദ്യം അത് കണ്ടെത്തും , ഓരോ മനുഷ്യനും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കടം കൊള്ളുന്നവര്‍ ആകും , അത് ആര്‍ക്കാലും ആകാം , ആപത്ത് കാലത്ത് ഒരു കൈതാങ്ങായ് ഒരാള്‍ നമ്മെ- എല്ലാം കാത്തിരിക്കുന്നുണ്ടാകാം , ചിലപ്പോള്‍ നാം പ്രതീക്ഷിക്കാത്ത ഒരു അപരനാകാം അത് . അദ്ദേഹം അപ്പോള്‍ നമ്മുക്ക് ദൈവം ആണ് . അതുപോലെയാണ് നമ്മള്‍ ഓരോരുത്തരും നമ്മളില്‍ എല്ലാം ആ ദൈവം ഉണ്ട് , സഹായത്തിനായ് ആരോ ഒരാള്‍ എവിടെയോ കാത്തിരിക്കുണ്ടാവാം കരുതി ഇരിക്കുക , സഹായം പണം മാത്രം എന്ന ധാരണ തെറ്റാണ് , ഒരു വാക്ക് പോലും പല ജീവനുകള്‍ക്ക് പുനര്‍ജന്മ്മം ഏകും .. ചിലവ പ്രര്‍ദ്ധന ആകാം , ചില ശകുനം മുടക്കവും ആകാം .നമ്മുടേത്‌ എന്ന് കരുതുന്നത് കിട്ടതിരിക്കാം ,അതിനെക്കാളും നല്ലത് കാത്തിരിക്കുന്നുണ്ടാകാം , ഒരാള്‍ക്ക്‌ നമ്മുടെ സഹായം ആവിശ്യം ഉണ്ടെങ്കില്‍ നമ്മാള്‍ കഴിയുന്നതും ആണെങ്കില്‍ ചെയ്യാന്‍ മറക്കരുതേ .. 


ചില വാക്കുകള്‍ ചില നേരങ്ങളില്‍ അലട്ടി കൊണ്ടിരിക്കും .
ഇന്ന് ഒരു സുഹൃത്ത് പറഞ്ഞു വിരലുകള്‍ക്കും , കീ ബോര്‍ഡിനും അപ്പുറം ഒരു ലോകം ഉണ്ട് എന്ന് . അവിടെ ഞാന്‍ ഇന്ന് കണ്ടത് സ്വാര്‍ത്ഥമായ ചില അക്ഷരശകലങ്ങള്‍ മാത്രമാണ് . എന്നിലെ അക്ജത ആകാം അത് . പക്ഷെ ആ അക്ജതയാണ് എന്നിലെ സത്വം എന്ന് ഞാന്‍ തിരിച്ചറിയുന്നു . മറ്റുള്ള അറിവ് കൂടി കിട്ടിയാല്‍ എന്നില്‍ അഹന്ത നിറഞ്ഞു ഞാനും അഹങ്കരിയകാം .ആകാതിരിക്കാം അമാനുഷ്യനാകാതെ സാധാരണക്കരനായ് ആത്മചൈതന്യം ഉള്ളവരെ കണ്ടു കഴിയാം , ആ ചൈതന്യത്തില്‍ സായൂജ്യമണയാം . 


നൂറു തെറ്റുകള്‍ക്ക് ഇടയില്‍ ഒരു ശരിയെന്ന്‌ ഒരാള്‍ . 
അല്ല നൂറ് തെറ്റ് ച്യ്താലും ഒരു ശരി ഉണ്ടാകണം എന്ന് മറ്റൊരാള്‍ . 
ഒന്നും ശരി ആയില്ലേലും തെറ്റൊന്നും വരരുത് എന്ന് ഞാന്‍ .. 
ഇപ്പോല്‍ ഇതില്‍ ഏതാണ് ശരി .....


ലാലു കടയ്ക്കല്‍ .
04-12-11.

Related Posts

ചില ചിന്തകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 4 3:26 PM

നൂര് ശേരികള്‍ക്കു ഇടക് ഒരു തെറ്റ് വന്നാല്‍ അത് മാത്രം കാണുന്ന സമുഹത്തില്‍ തെറ്റിനും ശെരിക്കും സ്ഥാനം ഉണ്ടോ സഖേ? ഒരുപാടു കരിയങ്ങള്‍ ചെയാന്‍ ഉണ്ട് എന്ന് ഹ്ര്തയവും സ്വാര്‍ത്ഥതയുടെ നിറകുട മായ മനസും..ഇതിനു ഇടക്ക് കറങ്ങി തിരിയുന ജന്മവും....

Reply