ഡിസംബർ 02, 2011

ഇന്ന് ഇങ്ങനെ ... ഇനി നാളെ ..


" മുല്ലപ്പെരിയാര്‍ "

ഏജി ............. നീയുമോ ?.

ശിവ ശിവ നാം എന്താ ... ഈ കേള്‍ക്കണേ .. ഏജിയും ചതിച്ചോ ?


മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ്‌ ഡാമുകള്‍ ഏത്ര വെള്ളം വന്നാലും മറ്റ് അണക്കെട്ടുകള്‍ അത് താങ്ങികൊള്ളും എന്നും മാധ്യമങ്ങളാണ്‌ ജനങ്ങളില്‍ ഭീതിപരത്തുന്നതെന്നും കേരളത്തിന്റ്റ് സ്വന്തം അഡ്വക്കെറ്റ്‌ ജനറല്‍ ശ്രീമാന്‍ : ദാണ്ടപാണി . ബഹു : ഹൈകോടതിയെ അറിയിച്ചെന്ന് വാര്‍ത്തകള്‍ ..


കോടതികള്‍ , തെളുവുകള്‍ ,വാദങ്ങള്‍ , പ്രത്യാരോപണങ്ങള്‍ . മുല്ലപ്പെരിയാര്‍ ജലം പോലെ രൂപം മാറി മാറി ഒഴുകുന്നു , വ്യാകുലതകള്‍ അനുഭവിക്കുന്ന മനസ്സുകള്‍ക്ക് ആശ്വാസം പകരെണ്ടവര്‍ അവസാനം ഡല്‍ഹില്‍ എത്തി പ്രഥമനെ കണ്ടു കാര്യം പറഞ്ഞു ജനങ്ങളെ സമാധാനിപ്പിക്കാന്‍ നോക്കിയപ്പോള്‍ ബഹു : ഏജി .അടുത്ത വെടി പൊട്ടിച്ചു , മുല്ലപ്പെരിയാര്‍ പൊട്ടിയാലും ,ഇല്ലങ്കിലും ഏജിയുടെ കാര്യം പോക്കായി ... പാവ്വം ഏജി . ഇനി എന്തല്ലാം മാറ്റി മാറ്റി പറയണം . ആ മനുഷ്യന് സാധാരണക്കാരുടെ ജീവന്റ്റ്‌ വിലയും ,മാനസ്സിക സമ്മര്‍ദ്ദങ്ങളും അറിയാന്‍ കഴിയാഞ്ഞിട്ടാകും . ജനങ്ങള്‍ അനുഭവിക്കുന്ന വലിയ പ്രശ്നവും ഇതാണ് . മനസ്സ് ഉള്ള ഒരു സര്‍ക്കാര്‍ ആത്മാര്‍ധമായ്  ശ്രമിച്ചാല്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം . രണ്ടു രാജ്യങ്ങളുടെ അതര്‍ത്തികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നു പിന്നെ രണ്ടു ഹോദരങ്ങള്‍ തമ്മില്‍ ഉള്ള തര്‍ക്കം എത്ര വലിയ വിഷയമാണോ ? മനസ്സാണ് പ്രധാനം , നമ്മെ ഭരിക്കുന്ന ഭരണക്കാരുടെ നാവോ ,വാക്കോ ,വാചകമോ ,ശബ്ദമോ എന്തൊക്കയോ ആണ് ഈ ഏജി എന്ന ആള്‍ .. അങ്ങനെ അല്ലെ ? . (ഒരു സാധാരണ മനുഷ്യന്റ്റ് ആകുലതയാണ് തെറ്റാണേല്‍ വിവരക്കെടായ് കണ്ടു പൊറുക്കുക ), അങ്ങനെ ഇത്രകാലം മിണ്ടാതിരുന്നതിന്റ്റ് പൊരുള്‍ വിഡ്ഢികള്‍ ആയ ജനത്തിന് മനസ്സിലായ് തുടങ്ങി .ഏവിടെ മനസ്സില്‍ ആകാന്‍ ,പുതിയത് കാണുമ്പോള്‍ ഇതും മറക്കും . ഇനി ആരാണ് അല്ല ആരാകും ആശ്രയും .

പരശുരാമന്‍ മഴു ഏറിഞ്ഞു വീഴ്ത്തിയ കേരളം ,പല പല രാജാക്കന്മാര്‍ അവരുടെ ഇഷ്ടത്തിന് ഭരിച്ചു ,മഹാബലി നന്നായി ഭരിച്ചു അദ്ദേഹത്തെ ചവിട്ടി താഴ്ത്തി . ആ പാഠം ഉള്‍ക്കൊണ്ട് പിന്നെ വന്നവര്‍ കേരളത്തില്‍ ജനങ്ങള്‍ക്ക്‌ ഒരിക്കലും നല്ല ഭരണം നല്‍കിയില്ല , പാതാളത്തില്‍ പോകണ്ടാ എന്ന്‌ വിചാരിച്ചാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുമോ ? കോടതികള്‍ അവര്‍ക്ക് ആവിശ്യം ഉള്ളവ മാത്രം കേട്ടു ,പാവ്വം പുതുജനം സങ്കടങ്ങള്‍ പറയാനും ,കരയാനും ദൈവ സന്നിധികള്‍ മാത്രം ഇനി ബാക്കി , അവര്‍ എന്തായാലും ഇതുപോലുള്ള ചതികള്‍ ചെയ്യില്ലല്ലോ .. ..അവസാനം ഞാനും പറയും നിങ്ങള്‍ എന്നെയും ഭക്തനാക്കി ...

ലാലു കടയ്ക്കല്‍ .
02-12-11.

Related Posts

ഇന്ന് ഇങ്ങനെ ... ഇനി നാളെ ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 2 3:10 PM

ഇന്ന് ഇങ്ങനെ ...

ഈശോരന്‍ സാക്ഷി

ഇനി നാളെ ..

Reply