വഴികാട്ടിയ നന്മ അകലെമറഞ്ഞെങ്കിലും.
സൌഹൃദ വെളിച്ചം നടത്തുന്നു പിന്നെയും.
എഴുതുന്ന വാക്കുകള്‍ കടമായ് കരുതുക ..
കാഴ്ചക്ക് മറുകര കഥയില്ലാ കഥയാണ് ..
അണിയും മുഖം മൂടി കാഴ്ചക്കാരെ മറയ്ക്കും ,
വിതുമ്പുന്ന മനസ്സിന്റ് വിറയല്‍ മാറ്റില്ല ,
മാനസ്സ കണ്ണുകള്‍ ആര്‍ദ്രമാകുന്നുണ്ടാകാം ,
ആ ഹൃദയ തുടുപ്പുകള്‍ കാണാതിരിക്കാന്‍ ,
കരളിനെ കല്ലാക്കി കണ്ണുകള്‍ അടച്ചാല്‍
നിറമിഴികള്‍ നിറകുടമായ് താഴെക്കുവന്നാല്‍ ,
തീഷ്ണമാം ചിന്തകളെ അഗ്നിയില്‍ ദഹിപ്പിച്ച -
ഗന്ധം മറുകരയില്‍ സുഗന്ധമാകില്ല ... !!!.
വിജനവഴികളില്‍ കഥചൊല്ലി നടക്കാന്‍ ,
പ്രിയമായവള്‍ ഈവഴി ഇനിയും വരുമോ ,
പിന്നിട്ട പാതകള്‍ ഇനി നടപ്പതില്ലേങ്കിലും,
പുതു വഴികളില്‍ വാഴികാട്ടിയാകുമോ ? .
കപട ശകുനികള്‍ വഴി മുടക്കുന്നുണ്ടാകാം .
നന്മയുള്ള മനസ്സ് മാറിടാതെ കാക്കണം .
പകരമെകുവാന്‍ അക്ഷരങ്ങള്‍ മാത്രം .
അര്‍ത്ഥമറിയാത്ത അക്ഷര യാത്രയില്‍ .
കഥകളില്‍ തേടിയ മുഖങ്ങള്‍ ഓരോന്നും ,
ഹൃദയും സൂക്ഷിക്കും ചിത്രം വരയ്ക്കുന്നു ..
അതിലോരുമുഖം തെല്ലൊന്നു അനങ്ങി .
മിന്നാമിനുങ്ങുപോല്‍ തെന്നി മാറുന്നു .....
രണ്ടായി ചീകിയ കാര്‍ക്കുന്തല്‍ തുമ്പിലെ ,
റോസ്സപ്പു രണ്ടെണ്ണം നോക്കി ചിരിക്കുന്നു . .
വിഴിയില്‍ ഇറക്കിയ സഹയാത്രക്കാരനെ ,
മനസ്സില്‍ ഏവിടയോ കണ്ടെന്ന ഭാവത്തില്‍ .
ലാലു കടയ്ക്കല്‍ .
സമര്‍പ്പണം .
4/
5
Oleh
lalunmc
3 comments
Tulis commentsസമര്‍പ്പണം.....Manasil ullathu ezhuthan kazhiyuka..that's a blessing...You are blessed..പിന്നിട്ട പാതകള്‍ ഇനി നടപ്പതില്ലേങ്കിലും,
Replyപുതു വഴികളില്‍ വാഴികാട്ടിയാകുമോ ? .
കപട ശകുനികള്‍ വഴി മുടക്കുന്നുണ്ടാകാം .
നന്മയുള്ള മനസ്സ് മാറിടാതെ കാക്കണം .Some people carry their friends in heart...They can't drop them half way..May be they stay away for some reason..But still carry them until death..Hope your friend is like that..I can see from the lyrics that your friend hurt your feelings...Time will heal everything...
പ്രിയ ആദം .
Replyആയിരം പേരെ നാം കണ്ടിരിക്കാം . ചിലവാക്കുകള്‍ നമ്മളെയും കവര്‍ന്നു പോകും .അവര്‍ നമ്മളെ പിരിഞ്ഞും പോകും . ഓരോ ജലതുള്ളിക്കും ഓരോ കഥകള്‍ ഉണ്ടാകാം . അവ കടലില്‍ എത്തിയാല്‍ പിന്നെ കടിലിനു കടലിന്റ്റ് വേദനമാത്രം .. അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തെ .. വായനക്കാര്‍ ഉണ്ടാകുന്നത് എഴുതുവാന്‍ ഉര്‍ജ്ജമാണ് .. നന്ദി ..