ഒക്‌ടോബർ 26, 2011

സ്നേഹം .




ന്നത്തിനാര്‍ത്തിയാല്‍ .
വാവിട്ടു കരഞ്ഞപ്പോള്‍ ,.
അമ്മ പകര്‍ന്ന മുലപ്പാലാണ് സ്നേഹം ..

ആശകള്‍ വാങ്ങുവാന്‍ ,
വിങ്ങി പിണങ്ങിയപ്പോള്‍ ,
ആശപോള്‍ അച്ഛന്‍ പകര്‍ന്നതും സ്നേഹം .

ആഗ്രഹം മൂത്ത് ,
ലഹരിയാല്‍ പടര്‍ന്നപ്പോള്‍ ,
കാമുകി നല്‍കിയ മുത്തവും സ്നേഹം .

ആഗ്രഹം പോലുരു ,
സഖിയെ ലഭിച്ചപ്പോള്‍ ,
ആശക്ക്‌ വകയായ് കിട്ടിയ സ്നേഹം .

ആശപോള്‍ മക്കളെ ,
ഉന്നത ശ്രേണിയില്‍ ശ്രെഷ്ടമായ് ആക്കുമ്പോള്‍ ,
ആഗ്രഹിച്ചതും സ്നേഹം .

മോഹങ്ങളെല്ലാം സ്വപ്നങ്ങളാക്കി ,
പരദേശിപ്രഭുക്കളാം  മക്കള്‍ ....
ശരണാലയത്തിലാക്കുമ്പോള്‍ കിട്ടുന്നതെല്ലാം
"സ്നേഹം "


ഇതാണ് സ്നേഹം ,
പകരം മോഹിക്കാതെ മനം നിറയെ കിട്ടുന്ന സ്നേഹം ,
മനുഷ്യ സ്നേഹം , സഹജീവികളോടുള്ള സ്നേഹം .
അതെവിടെ കിട്ടും ??????????????

"സ്നേഹമാണ് അഖിലസാരമൂഴിയില്‍ "


വിലപ്പെട്ട കനിയും , വിങ്ങുന്ന മനസ്സും ,
കലങ്ങുന്ന മിഴിയും അടരുന്ന കിനാവും ,
അടങ്ങാത്ത മോഹവും ,കൊതിക്കുന്ന സ്നേഹം .
കിലിയുഗ യോഗം .. നമുക്കും സ്നേഹം ..

ലാലു. കടയ്ക്കല്‍ .

Related Posts

സ്നേഹം .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 13 10:59 PM

വിലപ്പെട്ട കനിയും , വിങ്ങുന്ന മനസ്സും ,
കലങ്ങുന്ന മിഴിയും അടരുന്ന കിനാവും ,
അടങ്ങാത്ത മോഹവും ,കൊതിക്കുന്ന സ്നേഹം .
കിലിയുഗ യോഗം .. നമുക്കും സ്നേഹം ..Nothing else to say here..I love that four lines...

Reply