ഹൃദയ തംബുരു അറിയാതെ മീട്ടുന്നു ,
ശോകസംഗീതത്തിന്‍ ഭാവരാഗങ്ങള്‍ ..
ഇവിടെ ഉതിരുന്ന ഓരോ സ്വരങ്ങളും ,
പഴമയുടെ സുഗന്ധമാണെന്ന് ചിലര്‍ .
പറഞ്ഞുതീര്‍ത്ത ശോകഗാനവും ,
ശ്രവണസാന്ദ്ര മധുരഗാനവും ,
പ്രണയമാന്ത്രമുതിര്‍ന്ന രാഗവും ,
ഹ്രിദസ്ഥമാക്കിയ സഹൃദയ കൂട്ടം .
കരള്‍ കലങ്ങി കണ്ണില്‍ വിടര്‍ന്ന് ,
രക്തപുഷ്പമായി കൊഴിഞ്ഞു വീഴവെ ..
മഴ നനഞ്ഞു കുതിര്‍ന്ന മുഖവും ,
അറിഞ്ഞതില്ല ശോകപുഷപങ്ങളെ ,
വിറക്കും അധരവും വരണ്ട തൊണ്ടയും ,
മിഴിച്ചു നില്‍പ്പൂ പെരുവഴിയിലായ് ..........
കിളുര്‍ത്ത നാള്‍ മുതല്‍ മുളച്ച മോഹമായ് ,
തളിര്‍ത്ത് വന്ന പ്രണയ പുഷ്പമേ ............
മറന്നതെന്ത് നീ വര്‍ണ്ണ മോഹത്താല്‍ -
അന്ന് തീര്‍ത്ത സ്വപ്ന കാഴ്ചകള്‍ ...........
അടര്‍ന്ന മോഹങ്ങള്‍ വളര്‍ത്തി ഞാന്‍ .
സ്നേഹമാം ഒരാല്‍മരം ആക്കും .
അതിന്റ തണലില്‍ പ്രണയിനികള്‍ക്കായ് ,
ഒത്തുകൂടാന്‍ തറയോരുക്കും ....
വിരഹവേദന ഇനിയുമീ ധരണിയില്‍ ,
അറിഞ്ഞിടാത്ത ഹൃദയമുണ്ടാകട്ടെ ...
ഹൃദയ തംബുരു അറിയാതെ മീട്ടുന്നു
ശോകസംഗീതത്തിന്‍ ഭാവരാഗങ്ങള്‍ ..
ലാലു കടയ്ക്കല്‍ ..
ഹൃദയ രാഗം .
4/
5
Oleh
lalunmc
1 comments:
Tulis commentsഅടര്‍ന്ന മോഹങ്ങള്‍ വളര്‍ത്തി ഞാന്‍ .
Replyസ്നേഹമാം ഒരാല്‍മരം ആക്കും .
അതിന്റ തണലില്‍ പ്രണയിനികള്‍ക്കായ് ,
ഒത്തുകൂടാന്‍ തറയോരുക്കും ....
വിരഹവേദന ഇനിയുമീ ധരണിയില്‍ ,
അറിഞ്ഞിടാത്ത ഹൃദയമുണ്ടാകട്ടെ ...
ഹൃദയ തംബുരു അറിയാതെ മീട്ടുന്നു
ശോകസംഗീതത്തിന്‍ ഭാവരാഗങ്ങള്‍ ..nice lyrics