ഒക്‌ടോബർ 14, 2011

പ്രിയ സഖി .




മൂവന്തി നേരത്ത് മുക്കുറ്റി പൂവിന് ,
മുത്തം കൊടുത്ത മുക്കുത്തി പെണ്ണ് .
പൂ മണംമില്ല , പൂ അറിഞ്ഞില്ല ,
പൂമാരന്‍ കണ്ടപ്പോള്‍ നാണമായി ,

പൂമാരന്‍ വന്ന് കാര്‍കുന്തല്‍ തഴുകി ,
പൂ മുത്തമോന്ന് ചോദിച്ച നേരം ,
പുലര്‍കാലമല്ലേ,പകലേറെ ഇല്ലേ ,
പതിയെ പറഞ്ഞവള്‍ മാറിയപ്പോള്‍ .

മൂവന്തിയോളം മൂവാണ്ടന്‍ മാഞ്ചോട്ടില്‍
പ്രിയ സഖിയെ കാത്തു നിന്നതല്ലേ .
പേമാരി വന്നുപോയി,പകല്‍ വീണ്ടുമെത്തി,
പ്രിയ സഖി അവള്‍ മാത്രം വന്നതില്ല .

"സൂര്യനെ വിഴുങ്ങും കടല്‍കണ്ടു മോഹിച്ചുവോ.
ആ തിരയിളക്കത്തില്‍ നിന്‍മനം ഇളകിയോ.
സ്നേഹ പുളകങ്ങളാല്‍ കുതിച്ചു പായുമീ ,
പുഴയുടെ വേദന നീ അറിഞ്ഞില്ലയോ ".

കാലങ്ങളെത്ര കഴിഞ്ഞു പോയെങ്കിലും .
കാര്‍കൂന്തല്‍ സുഗന്ധവും മറന്നതില്ല .
കാനന കരയില്‍ കിനാവുള്ള കരളുമായി ,
പ്രിയസഖിതന്‍ വരവുനായ് കാത്തിടുന്നു ,

കാലം വന്ന് കൂട്ടിനായ് കൂട്ടുമ്പോള്‍ ,
പ്രാര്‍ഥന ഒന്നുമാത്രം ബാക്കിയാകും ,
മുക്കുറ്റി പൂവായ് നീ മറുജന്മം നേടിയാല്‍ ,
പൂമ്പാറ്റയായ്‌ പിറന്നിടെണം ....

ലാലു കടയ്ക്കല്‍ .

Related Posts

പ്രിയ സഖി .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 15 1:03 AM

Pandathe video film watch cheythal oru advert undu.. It's about Athar..Premathinte parimalam olichu vechalum olichirikilla..I think it is something like that..that memory came to mind when I read this lyrics..ECFCil mathram alla..you have to keep your blog up to date...

Reply