കണ്ണുകള്‍ കലഹം കണ്ടു മടുത്തു .
കണ്ണുകള്‍ കാപട്യം കണ്ടു മടുത്തു .
കണ്ണുകള്‍ ശവങ്ങള്‍ കണ്ടു മടുത്തു .
കണ്ണുകള്‍ അടയ്ക്കാന്‍ തിടുക്കമാക്കുന്നു.
മോഹസ്വപ്നത്താല്‍ സ്വര്‍ഗ്ഗം പണിത് ,
മോഹിനികളാകാന്‍ തുണി അഴിക്കുന്നു ,
മോഹനയനങ്ങള്‍ കണ്ടു രസിക്കുന്നു
മോഹത്താല്‍ "സംസ്കാരം"നശിക്കുന്നു .
ഇവിടെ സ്നേഹം വഴിയോരങ്ങളില്‍ ,
ഇരുണ്ട മൂലയില്‍ അളന്നു നല്‍കുന്നു.
ഇഗിതംത്തിന്‍ അട്ടഹാസങ്ങള്‍ക്ക് ,
ബാല്യ തരുണീരോദ്രനാദമാണെങ്ങും,
വിദ്യ വിറ്റവര്‍ക്ക് മിച്ചമെകാനായ് .
രക്തദാഹിയായ് കാവല്‍പ്പടയാളികള്‍ ,
ഭാവി യുവത്വം തലയ്ക്കടിവാങ്ങുമ്പോള്‍ ,
മരിച്ചിരിക്കുന്നു മുഴുത്ത മേലാളന്മ്മാര്‍ ,
തനിക്കുമാത്രമായ് ലോകമുണ്ടാക്കുവാന്‍ ,
പകിട നിരത്തുന്നു ധനികാസുരന്മ്മാര്‍ .
ചെറുത്തു നില്പിന്‍ പ്രത്യേയ ശാസ്ത്രവും ,
മിഴിച്ചുനില്‍ക്കുന്നു വഴിയറിയാത്തപോല്‍ .
ദ്രിശ്യമാധ്യമ സംസ്കാര ശാലയില്‍ ,
മത്സരിച്ചു കാട്ടുന്ന രംഗങ്ങള്‍ ,
ഒച്ചയില്ലാത്ത പെറ്റഹൃദയങ്ങള്‍ ,
ഉള്‍തുടുപ്പോടെ കണ്ട് വിതുമ്പുന്നു .
"കണ്ണുകള്‍ കാഴ്ചകള്‍ കണ്ടു മടുത്തു" .
കണ്ണുകള്‍ അടയ്ക്കാന്‍ തിടുക്കമാക്കുന്നു.
ലാലു കടയ്ക്കല്‍ .
Related Posts
"കാഴ്ച "
4/
5
Oleh
lalunmc
1 comments:
Tulis comments“The unreal is more powerful than the real, because nothing is as perfect as you can imagine it. because its only intangible ideas, concepts, beliefs, fantasies that last. stone crumbles. wood rots. people, well, they die. but things as fragile as a thought, a dream, a legend, they can go on and on." Not my workds....Truth Hurts
ReplyAankhon Ki Gustakhiyan Maaf Hon(Repeat)
Ek Tuk Tumhe Dekhtein Hain,
Jo Baat Kehna Chahe Zubaan, Tumse Ye Woh Kehtein Hain,
Aankhon Ki Sharmo Haya Maaf Ho,
Tumhe Dekh Ke Jhukti Hain, Uthi Aankhen Jo Baat Na Keh Saki
Jhuki Aankhen Woh Kehteein Hain,
Aankhon Ki Gustakhiyan Maaf Hon