ഒക്‌ടോബർ 11, 2011

" കഷ്ടം " ഈ പിഴച്ച ജന്മം .എന്തോ പറയാനവള്‍ വന്നു .
എന്തും കേള്‍ക്കാന്‍ അവന്‍ നിന്നു ,
കണ്ണുകള്‍ തമ്മില്‍ അടുത്തു കണ്ടു .
ചുണ്ടുകള്‍ പറയാതെ വിറച്ചു നിന്നു ,
കാതോര്‍ത്ത് വിണ്ടും അവനും നിന്നു ,
കണ്ണുകള്‍ ചിമ്മി അടഞ്ഞ നേരും ,
അടരുന്ന സ്നേഹം അവനറിഞ്ഞു ,

വിറയല്‍ ശരീരം ആകെയായി ,
വിയര്‍ക്കുന്ന ശാരീരം ആയി മാറി ,
കണ്ണുകള്‍ കൂട്ടി അടച്ചു പിന്നെ .
തലയില്‍ പടര്‍ന്ന പെരുപ്പ്‌ കൂടി ,
ചന്തകള്‍ എല്ലാം മരിച്ച നേരും ,
ഒറ്റ കിതപ്പിന് തീര്‍ത്തു എല്ലാം .!

കിലുങ്ങുന്ന പാദസ്വരനാദം -
കൈയില്‍ അണിഞ്ഞതറിഞ്ഞ നേരും ,
അകലെയായ് കാണുന്നു പെറ്റമ്മതന്‍ -
കരഞ്ഞു കലങ്ങിയ നിറകണ്ണുകള്‍ ,
ഒരു മാത്രതന്‍ വിദ്വാഷ ഭ്രാന്തില്‍ ,
തകര്‍ത്തതെത്ര മോഹസ്വപ്നങ്ങള്‍ ,

എരിഞ്ഞു തിരും തന്‍ ജീവിതവും ,
എരിച്ചിടുന്നു വൃദ്ധ സ്വപ്നങ്ങളും ,
പിടിച്ചു വാങ്ങുന്നത് സ്നേഹമല്ല ,
പിഴച്ചു പോകും ജന്മം എല്ലാം .
ഒഴികി എത്തും സ്നേഹം ഒരുനാള്‍ ,
ആ ഒഴിക്കിനായ് കാത്തിരിക്കാം ..

ലാലു കടയ്ക്കല്‍ ..

Related Posts

" കഷ്ടം " ഈ പിഴച്ച ജന്മം .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments