ഒക്‌ടോബർ 31, 2011

ഇന്ന് എന്റ കേരളം .

നവംബര്‍ ഒന്ന് . കേരളപ്പിറവി ദിനം . എല്ലാ മലയാളികള്‍ക്കും ആശംസകള്‍ ...






"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് .
വേദവാക്യം ചൊല്ലി ഗുരുദേവന്‍ മണ്മറഞ്ഞു "

പലനിറ കൊടികളെ മാറോട് ചേര്‍ത്ത് .
ഒരു സ്വപ്നത്തിനായ് പലവേദമോതി .
പലതായ് പിരിഞ്ഞും ഒരുപോലയായ് ,
ഒരുമിച്ചു വാഴുന്ന മണ്ണാണ് മലനാട് ...

ഒന്നിനേം നോക്കാതെ എന്തും പറയുന്ന ,
ഒന്നിനേം കാക്കാതെ എന്നും നടക്കുന്ന ,
ഒന്നിന് വേണ്ടിയും ഒന്നിച്ചു നില്‍ക്കാത്ത ,.
ഒന്നായി തോന്നുന്ന രാഷ്ട്രീയക്കരുണ്ടിവിടെ .

കുഞ്ഞിനെ പോറ്റാന്‍ കുടുംബം കളഞ്ഞിട്ട്‌ ,
സ്വപ്‌നങ്ങള്‍ ഒക്കെ മോഹമാക്കികൊണ്ട് ,
പരദേശികളുടെ പാതിയാം ഹൃദയത്തിന്‍ -
കണ്ണിരിന്‍ ശാപവും പേറുന്ന മലനാട് ....

വിദ്യയ്ക്ക് പാരില്‍ മൊത്തത്തില്‍ തികഞ്ഞ ,
അഭ്യസ്തവിദ്വാന്മാര്‍ കുരുക്കുന്നുണ്ട് ഇവിടെ ,
ശ്വസ്തിയില്‍ മികവും ശാസ്ത്രത്തില്‍ മുമ്പും .
വിദ്വാന്‍ മാരുടെ ജന്മവും ഇവിടം ..

പട്ടുപാവാടയും ,കസവ് സാരിയും .മുണ്ടും ഉടുപ്പും ,
അണിഞ്ഞ് ഇന്നുനാം  മലയാളിയായ് നടക്കാം .
മലയാളനാടിന്റ്റ് പിറവിയെ ആഘോഷമാക്കി മാറ്റാം .
മാറുന്ന ജീവിത വഴിയിലും നാടിനെ ഓര്‍ത്ത്‌ നടക്കാം .
കൊഴിയുന്ന മൂല്യങ്ങള്‍ ഓരോന്നും കാഴ്ച്ചയില്‍ നിന്നകറ്റാം ,
മലയാളം പറയാത്ത,എഴുതാത്ത, മലയാളിയായ്‌ കഴിയാം .

മാ: മലയാളം , എന്‍ മലയാളം , ഞാന്‍ മലയാളി ..
 

"ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം 
കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര നമുക്ക്  ഞരമ്പ്‌കളില്‍ "

ലാലു കടയ്ക്കല്‍ ..

Related Posts

ഇന്ന് എന്റ കേരളം .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 13 8:01 PM

മാറുന്ന ജീവിത വഴിയിലും നാടിനെ ഓര്‍ത്ത്‌ നടക്കാം .
കൊഴിയുന്ന മൂല്യങ്ങള്‍ ഓരോന്നും കാഴ്ച്ചയില്‍ നിന്നകറ്റാം ,
മലയാളം പറയാത്ത,എഴുതാത്ത, മലയാളിയായ്‌ കഴിയാം .

മാ: മലയാളം , എന്‍ മലയാളം , ഞാന്‍ മലയാളി ....Keep going......................

Reply