ഒക്‌ടോബർ 04, 2011

"മോഹസ്വപ്നം "താരങ്ങളെ കണ്ടതില്ല മേഘങ്ങളും വാനിലില്ല ,
മാരുതന്‍ വീശുന്നില്ല വൃക്ഷങ്ങള്‍ ചലിക്കുന്നില്ല ,
ശോകമാം പ്രകൃതിയും മൂകമായ് ഉറങ്ങുന്നോ ..
ചീവിളിന്‍ ശബ്ദമെന്‍ കാതിനെ തഴുകുന്നു ,
ദൂരെ ആ കാട്ടിനുള്ളില്‍ മൂങ്ങകള്‍ മൂളിടുന്നു .
ഏകനായ് നടക്കുമ്പോള്‍ തോഴനായ്‌ ഭയം മാത്രം ,

അറിയാം പാദങ്ങള്‍ക്ക് പാതതന്‍ ചതികളെ
മൂകമായി ഉറങ്ങുന്ന നിണ പിശാച്ച് ക്കളെ
ശോണിതഗന്തസ്പര്‍ശം എല്ക്കവേ ഉണരുന്ന ,
രാക്ഷസ പുഴുക്കളും ,വന്യംമാം ചെന്നായ്ക്കളും .

ലക്ഷ്യമെന്‍
യാത്രയുടെ വേഗം കൂട്ടിടുന്നു ,
മലിനമാം മനുഷ്യ മനസ്സുകള്‍ താണ്ടണം ,
ഹൃദയവിശാലമാം ലോകത്തില്‍ എത്തണം ,
സ്നേഹം വിളയുന്ന ഒരു ഗ്രാമം ഉണ്ടാക്കണം ,
ചുറ്റിനും നന്മയുടെ മരം നട്ട് വളര്‍ത്തണം ,
സ്നേഹമാം നന്മയെ അമ്മയായ് വാഴ്ത്തണം ,
അമ്മയ്ക്ക് തണലായ്‌ വാനിനെ നിര്‍ത്തണം .
വാനിന് കൂട്ടിനായ് നക്ഷത്രവും ,മേഘവും ,
മധുരസ്നേഹസ്പര്‍ശമായ് മാരുതന്‍ തഴുകണം ,
ഇതുകണ്ട് കുളിര്‍മയിയായ് പ്രകൃതിയും ചിരിതൂകണം ,
ഏകമാം ഈ ജന്മ യാത്രയും സഫലമാകണം ,,
"വ്യാമോഹം ഈ വ്യാകുലതകള്‍ എന്നറികയം ,
മോഹസ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണ നിറം മാത്രം "

ലാലു കടയ്ക്കല്‍ ,,.

Related Posts

"മോഹസ്വപ്നം "
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments