ഒക്‌ടോബർ 01, 2011

"അറിയുമോ നിങ്ങള്‍ എന്‍ ഗാന്ധിയെ ""റിയുമോ നിങ്ങള്‍ എന്‍ ഗാന്ധിയെ "
മഹാത്മാ ഗാന്ധിയെ ...


വിദ്യ വാങ്ങാനായി അച്ഛന്റ് കൈയ്യില്‍ ,
ആദ്യം കണ്ടതാ ഗാന്ധി ......
പാഠപുസ്തകത്തിന്‍ ആദ്യത്തെ താളില്‍ ,
പുഞ്ചിരിക്കുന്നുണ്ട്  ഗാന്ധി ....
ആദ്യമായെത്തി മാഷ്‌ പഠിപ്പിക്കും ,
രാഷ്ട്രപിതാവാണ് ഗാന്ധി ........
ഭരണതന്ത്രക്ജരുടെ അധികാര മുറിയിലെ ,
ഭിത്തിയില്‍ തൂങ്ങുന്നു ഗാന്ധി ...


"അറിയുമോ നിങ്ങള്‍ എന്‍ ഗാന്ധിയെ "
മഹാത്മാ ഗാന്ധിയെ ...

ബ്രിട്ടീഷ്‌ ഇന്ത്യയ്ക്ക് സ്വതന്ത്രം നേടുവാന്‍ ,
സമരം നയിച്ച ഗാന്ധി ...
സഹന സമരത്തിന്‍ തീവ്രത ലോകത്തെ ,
കാണിച്ച ഗാന്ധി ...
പലതായ ഇന്ത്യയെ ഒരുമിച്ചു ചേര്‍ക്കുവാന്‍ ,
ത്യാഗം സഹിച്ച ഗാന്ധി .
മക്കളെക്കാളും ദേശത്തെ സ്നേഹിച്ച് ,
മാതൃക കാട്ടിയ ഗാന്ധി ..
സമര വിജയത്തിനോടുവില്‍ ഭരണം അല്ലാന്ന് ,
ജീവിച്ചു കാണിച്ച ഗാന്ധി ..


"അറിയുമോ നിങ്ങള്‍ എന്‍ ഗാന്ധിയെ "
മഹാത്മാ ഗാന്ധിയെ ...

നാട് മുഴുവനം ഗന്ധിമാരായ് ,നാട്ടിലെ ശാന്തിയും പോയി ,
ഗാന്ധിയെ നോട്ടിലോതുക്കി ,നോട്ട് ഏല്ലാം കീശയിലാക്കി ,
ദാരിദ്രം കാട്ടി പിരിച്ചു , അഴികള്‍ക്കു ഉള്ളില്‍ ഒതുങ്ങി ,
ഗാന്ധിസം ചൊല്ലി നടന്ന്‌ ,ഗാന്ധിയെ തന്നെ മറന്നു ..


"അറിയുമോ നിങ്ങള്‍ എന്‍ ഗാന്ധിയെ "
മഹാത്മാ ഗാന്ധിയെ ...

മാറ്റുവിന്‍ ഗാന്ധിയെ നോട്ടില്‍ നിന്ന് ,
അഴിമതി കാരുടെ കൈയില്‍ നിന്ന് ,
ശാന്തമായ് ഉറങ്ങട്ടെ മഹാത്മാ .
ത്യാഗമാം ജിവിത അന്ത്യത്തില്‍ ...
ഓര്‍ക്കുക നമ്മള്‍ ഈ മഹാനെ .
ദിനവും ഒരിക്കല്‍ ഒരു മാത്രയെങ്കിലും ,
"ഹേ റാം " 
മഹാത്മാഗാന്ധി .

ഹൃദയപുഷ്പങ്ങളാല്‍ പ്രണാമം പിതാവേ ...


"മറക്കരുത് നമ്മള്‍ ഗാന്ധിയെ ,മഹാത്മാഗാന്ധിയെ "

ലാലു .കടയ്ക്കല്‍ .

Related Posts

"അറിയുമോ നിങ്ങള്‍ എന്‍ ഗാന്ധിയെ "
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.