സെപ്റ്റംബർ 30, 2011

***** നോട്ട് *****
ഗാന്ധിയുടെ തലയുള്ള നോട്ട് ,
പലതായ് മടങ്ങുന്ന നോട്ട് ,

പല കൈകള്‍ മറിയുന്ന നോട്ട് ,
പലരുടെ മണമുള്ള നോട്ട് ,
കൈയില്‍ ഒതുങ്ങാത്ത നോട്ട് ,
നക്കി കൊണ്ട് എണ്ണുന്ന നോട്ട് ,
നായകനാണ് ഇവന്‍ നോട്ട് ,
അധികാരം കാക്കുന്ന നോട്ട് ,
ദൈവങ്ങള്‍ വാങ്ങുന്ന നോട്ട് ,
ആശ കൊടുക്കുന്ന നോട്ട് ,
കീശയില്‍ ഇല്ലാത്ത നോട്ട് ,
നോട്ടിനായ് ഓടുന്ന മനുഷ്യര്‍ ,
ഓട്ടത്തില്‍ വീണാലും നോട്ട് ,
അക്ഷരം പഠിക്കുവാന്‍ നോട്ട് ,
ഭിക്ഷ എടുത്താലും നോട്ട് ,
ധനികന്റ്റ് പെട്ടിലും നോട്ട് ,
ഏല്ലാം സഹിക്കുന്ന നോട്ട് , 
ഓര്‍മ്മയില്‍ ഉള്ളൊരു നോട്ട് ,
ഗാന്ധിയുടെ തലയുള്ള നോട്ട് .

ലാലു ,കടയ്ക്കല്‍ .


Related Posts

***** നോട്ട് *****
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments