സെപ്റ്റംബർ 19, 2011

സ്നേഹസ്പര്‍ശം


രുണോദയം കാണാനെന്‍ സഖിയുമായാ- 
കടല്‍ തീരത്ത്‌ പോയിരുന്നു ,  
ആര്‍ത്തിയാല്‍ എത്തുന്ന തിരകളെ
കണ്ടവളൊരു 
കുഞ്ഞായ് കൈക്കൊട്ടി ചിരിച്ചുടുന്നു.
ആ കിളികൊഞ്ചലില്‍ താളത്തില്‍,                                  
കടലമ്മ പിന്നെയും,പിന്നെയും ആഞ്ഞടിച്ചു . 

അതുകണ്ട് അവളെന്റ് കയ്യ് മാറ്റി ,
ആ മണല്‍ തരികളെ തൊട്ടനേരം .
അവളുടെ പാദസ്പര്‍ശ ഇക്കിളി എന്നോണം ,
ഒരു പാട് കടല്‍ഞണ്ടുകള്‍ ഓടി മാറി .
അതിലൊന്ന് അവളുടെ പാദത്തില്‍ സ്പര്‍ശിച്ചു ,
ഒരു കുഴിയിലേക്ക് ആഴ്ന്നിറങ്ങി .
ഒരുപാട് തിരകള്‍ ആഞ്ഞടിച്ചെങ്കിലും ,
ആ കുഴി മാത്രം അടഞ്ഞതില്ല ,
കലിപൂണ്ട കടലമ്മ പിന്നെയും,പിന്നെയും , 
കുഴിമൂടുവനായി വന്ന നേരം. 
മണല്‍ത്തരികള്‍ ഒരുമിച്ചു ഒരു വന്‍മതിലായ്‌ ,

ആ കുഴിക്കു ചുറ്റിനും കൂടിനിന്നു ,  

ഇതു കണ്ടവളെന്‍ ഹൃദയത്തെ തൊട്ടിട്ടു , 
ചെറു പുഞ്ചിരിയോടെ ചൊല്ലിയപ്പോള്‍ , 
"സ്നേഹവും , നന്മയും ഒരുമിച്ചു ചേരുകില്‍ , 
ഒരു കടല്‍ തിരയും നമ്മെ തൊടുകയില്ല , 
സ്നേഹത്തലുള്ള ഒരു സ്പര്‍ശം പോലും , 
ഒരുമയോട്‌ ഏപ്പോഴും ചേര്‍ന്ന് നില്‍ക്കും , 
ഈ മണല്‍ തരികളെ സ്നേഹിക്കുമെങ്കില്‍ , 
കാവലായി ഇവരെന്നും കൂടെനില്‍ക്കും ". 

 ലാലു കടയ്ക്കല്‍ ..

Related Posts

സ്നേഹസ്പര്‍ശം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 15 6:38 PM

"സ്നേഹവും , നന്മയും ഒരുമിച്ചു ചേരുകില്‍ ,
ഒരു കടല്‍ തിരയും നമ്മെ തൊടുകയില്ല ,
സ്നേഹത്തലുള്ള ഒരു സ്പര്‍ശം പോലും ,
ഒരുമയോട്‌ ഏപ്പോഴും ചേര്‍ന്ന് നില്‍ക്കും ,
ഈ മണല്‍ തരികളെ സ്നേഹിക്കുമെങ്കില്‍ ,
കാവലായി ഇവരെന്നും കൂടെനില്‍ക്കും ". Nice Lyrics....

Reply