സെപ്റ്റംബർ 14, 2011

പിറപ്പറിയാത്തവര്‍




സാക്ഷി,
സമൂഹമേ നീയാണ് സാക്ഷി.

നിറകണ്ണുകളുമായവള്‍ യാചിക്കുന്നു.

ഒക്കത്തിരിക്കുന്നൊരു കൊച്ചുമുഖവും,
മുഷിഞ്ഞു കീറിയ ഉടയാടയ്ക്കുള്ളില്‍,
ഞെരുഞ്ഞു പിരിയുന്നൊരെല്ലിന്‍ കക്ഷണം.

ഇവള്‍.


ഇന്നലയുടെ യാമങ്ങളെ പുളകം അണിയിച്ചവള്‍,

സുഗന്ധ ശീതള  കൂട്ടില്‍ കിടന്നവള്‍, 
പുരുഷ കമാഗ്നിയെ മേനിയാല്‍ ശമിപ്പിച്ചവള്‍ ,
വ്യാപാര ആസ്തികള്‍ക്ക് അടിത്തറ പാകിയവള്‍ ,
കുബേരകേളികലകള്‍ക്ക് പ്രതലം പകര്‍ന്നവള്‍ ,
എന്നുമീ യൌവ്വനമുണ്ടെന്നു ധരിച്ചവള്‍ ,
അന്ത്യത്തിലവളെയും ആ പേര് ചൊല്ലി

സാക്ഷി,
സമൂഹമേ നീയാണ് സാക്ഷി.


 ഇന്ന്:


ഇന്നവള്‍ ആരിലും വെറുക്കപ്പെട്ടവള്‍ ,

സൌഹൃദകാരൊക്കെ ഒഴിഞ്ഞു മാറി ,
സുഗന്ധം മണത്തവര്‍ അകന്നു മാറി ,
ഉറങ്ങാതെ നുകര്‍ന്നവര്‍ ഓടിമാറി ,
ആര്‍ക്കോ പിഴച്ചയൊരു നിമിഷത്തെ,
ഒക്കത്തിലോതുക്കി നടന്നിടുന്നു ,
കിട്ടുന്ന അന്നവും അതിനു നല്‍കി ,
ദിക്കുകള്‍ അറിയാതെ നടന്നു പോണു ..

സാക്ഷി,
സമൂഹമേ നീയാണ് സാക്ഷി.

 എങ്ങനെ ?..


ഇവള്‍ എങ്ങനെ "ഇങ്ങനെ" ആയി മാറി ,

ഒറ്റയ്ക്ക് മാത്രം പാപവാഹിനിയായി ,
പ്രതലം പകരുക മാത്രം ചെയ്തു ,
എഴുത്തുകാരൊക്കെ എഴുതിമാറി ,
എഴുതിയവരെല്ലാം മഹാരഥന്മാര്‍ ,
പട്ടും,വളയും,അണിഞ്ഞിരിന്നോര്‍ ,
രാജരക്തവും കലര്‍ന്നിരിന്നോര്‍ ,
എന്നിട്ടുമെന്തേ യുവരാജാവുമായി ,
തെരുവ് തോറുമിവള്‍ അലഞ്ഞിടുന്നു ,
ഇത്തിരി അന്നത്തിനായ് ആര്‍ത്തിയാല്‍ -
ദിക്കുകള്‍ അറിയാതെ നടന്നിടുന്നു ..

സാക്ഷി,
സമൂഹമേ നീയാണ് സാക്ഷി.

ഇവന്‍ :

നാളെയൊരു താളില്‍ കൊലയാളിയാകാം !

നാളെ മേലാളന്‍മ്മാര്‍ക്ക് കാവലാകാം!
ചിലപ്പോള്‍,
കുപ്പയില്‍ മുളച്ച കുബേരനാകാം !!

ഇവന്‍ രാജരക്തം ,
"പിറപ്പറിയാത്ത " ക്ഷത്രിയരക്തം ,!!


 
സാക്ഷി,
സമൂഹമേ നീയാണ് സാക്ഷി.
 ഓര്‍ക്കുക !!!


പ്രതലം പകര്‍ന്നവള്‍ വേശ്യയെങ്കില്‍

ചിത്രം വരച്ചവനെ നീ എന്തുവിളിക്കും.

പറയൂ ... ഒരു പേര്‍ പറയൂ ...

സാക്ഷി,
സമൂഹമേ നീയാണ് സാക്ഷി.

ലാലു കടയ്ക്കല്‍ .

Related Posts

പിറപ്പറിയാത്തവര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments
avatar
2011, സെപ്റ്റംബർ 15 8:51 PM

അഭിപ്രായും രേഖപ്പെടുത്താം ,
വിമര്‍ശനങ്ങള്‍ ഉത്തേജനവും ,
അഭിനന്തനങ്ങള്‍ ഉര്‍ജ്ജവും ആണ് ,
അഭിപ്രായും അതെന്തായാലും രേഖപ്പെടുത്തുക ,
നന്ദി ,

Reply
avatar
അജ്ഞാതന്‍
2011, നവംബർ 13 7:53 PM

Lay a whisper on my pillow

Leave the winter on the ground

I wake up lonely, is there a silence

In the bedroom and all around

Touch me now, I close my eyes

And dream away...

It must have been love, but it's over now

It must have been good, but I lost it somehow

It must have been love, but it's over now

It's where the water flows, it's where the wind blows
Lyrics www.allthelyrics.com/lyrics/pretty_woman_soundtrack/

Make believing we're together

That I'm sheltered by your heart

But in and outside I turn to water

Like a teardrop in your palm

And it's a hard winter's day

I dream away...

It must have been love, but it's over now

It was all that I wanted, now I'm living without

It must have been love, but it's over now

From the moment we touched till the time had run out

It must have been love, but it's over now

It must have been good, but I lost it somehow

It must have been love, but it's over now

It's where the water flows, it's where the wind blows

Pretty Woman..How many times I watched that film I really don't know..I am dedicating that film song to this lyrics..I am not a judger ..But like your creations...

Reply