സെപ്റ്റംബർ 10, 2011

മകള്‍ക്കായ്‌ .


പേമാരി ചൊരിയുന്ന രാത്രിയില്‍ ഒറ്റയ്ക്ക് ,
കുത്തി ഒഴുകുന്ന തോടിന്‍ വരമ്പിലൂടെ ,
കത്താത്ത ചൂട്ടിനെ ആര്‍ത്തിയില്‍ വീശി ,
തെങ്ങിന്‍ തടി പാലവും താണ്ടി ,
ദൂരെ മുഴങ്ങും ചീവിളി ശബ്ദവും,
യക്ഷികള്‍ പാര്‍ക്കും പാലമരവും
ചാവുകള്‍ അലയുന്ന പ്രേതസ്മശാനവും ,
ഒന്നും ഭയപ്പെടുത്തുന്നില്ല ഈ യാത്രയെ ...

ദൂരെ കാണുന്ന കുടിലിന്റ്റ് മുന്നില്‍ .
വീശി അടിക്കുന്ന കാറ്റിനെ നോക്കി .
തിത്തൈ കളിക്കുന്ന ചിമ്മിനി നാളും,
എന്നെയും നോക്കി നില്‍ക്കുന്നൊരു  രൂപം
അയല്‍വക്കമോക്കെ സുഖനിദ്രയപ്പോള്‍ ,
തിത്തൈ കളിച്ച തിരി നാളം ഉയര്‍ന്നു ,
എന്നെയും കണ്ടെന്നു വരുത്തി ,
എന്റ അടുത്തേയ്ക്ക് പാഞ്ഞു വരുന്നു ,

ഒന്നും പറയാതെ സഞ്ചിയും വാങ്ങി
കുടിലിനകത്തെ ചാണകത്തറയില്‍
ഒക്കെ മറിച്ച് ഇട്ടു തപ്പിതുടങ്ങി ,
നന്നായി നനഞ്ഞ പേപ്പര്‍ ചുരുളില്‍ ,
കയ്യൊന്നു തടഞ്ഞതും നെടുവീര്‍പ്പുമായി ,
നിറകണ്ണുമായി എന്നോട് ചൊല്ലി ,
ഉത്രാട രാത്രിയില്‍ പുത്തനുടുപ്പുമായിയെത്തും ,
അച്ഛനേം , രണ്ടു നാളായി കാത്തിരിക്കുന്നവള്‍ ,


ലാലു കടയ്ക്കല്‍ ..

Related Posts

മകള്‍ക്കായ്‌ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments
avatar
2011, നവംബർ 13 4:17 PM

നന്നായിരിക്കുന്നു ----നിര്‍മല മാത്യു കടയ്കല്‍

Reply
avatar
അജ്ഞാതന്‍
2011, നവംബർ 13 7:38 PM

ഒന്നും പറയാതെ സഞ്ചിയും വാങ്ങി
കുടിലിനകത്തെ ചാണകത്തറയില്‍
ഒക്കെ മറിച്ച് ഇട്ടു തപ്പിതുടങ്ങി ,
നന്നായി നനഞ്ഞ പേപ്പര്‍ ചുരുളില്‍ ,
കയ്യൊന്നു തടഞ്ഞതും നെടുവീര്‍പ്പുമായി ,
നിറകണ്ണുമായി എന്നോട് ചൊല്ലി ,
ഉത്രാട രാത്രിയില്‍ പുത്തനുടുപ്പുമായിയെത്തും ,
അച്ഛനേം രണ്ടു നാളായി കാത്തിരിക്കുന്നവള്‍ .............Kathiruppu...Angane oru kuttikalam...

Reply