സെപ്റ്റംബർ 23, 2011

*** ഇനി ഉറങ്ങാം ***ല്‍പ്പം ചികഞ്ഞപ്പോള്‍ അസ്ഥി കിട്ടി .
ഇനിയും ചികഞ്ഞാല്‍ മുഖം വരുമോ .
ആ മുഖത്തില്‍ മാംസം വരുമോ .
അതില്‍ അവളുടെ ഗന്ധം വരുമോ .
ആ ശരീരത്തില്‍ ജീവന്‍ വരുമോ .
ആ ജീവനില്‍ എന്‍ ഹൃദയും കാണുമോ ?

എത്ര കാലമായി ഹൃദയമില്ലാതെ

ഈ തെരുവുകള്‍ അലഞ്ഞു മടുത്തു
അഴുകിയ തെരുവിന്റ്റ് മുഴുത്ത ഗന്ധം
അവളുടെ സുഗന്ധത്താല്‍ അറിഞ്ഞതില്ല ,
ഇനിയുമി യാത്ര ആര്‍ക്കുവേണ്ടി ,

സ്നേഹമില്ലത്തവരുടെ ക്രുരലോകം .
പ്രാണനില്ലത്ത ഈ നഗരവാസം ,
ശോകം ചിരിക്കും ,
വാര്‍ധക്യം വിതുമ്പും .
പിടയ്ക്കുന്ന ബാല്യം, ലഹരിയാം കൌമാരവും,
കിതക്കുന്ന ജനവും , ചിരിക്കുന്ന അധികാരവും ,
മടുത്തു ഈ ജന്മം , ഞാനും വരാം ...
ഇനി ഉറങ്ങാം
ഈ അസ്ഥികള്‍ക്കും നിന്റ സ്നേഹമുണ്ട് ,
സുഗന്ധമുണ്ട് , എന്റ ഹൃദയമുണ്ട് . ഇനി ഉറങ്ങാം ...

ലാലു .കടയ്ക്കല്‍ .

Related Posts

*** ഇനി ഉറങ്ങാം ***
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments