സെപ്റ്റംബർ 04, 2011

"മലയാളത്തിന്റ്റ്‌ നന്മയെ പാതാളത്തിലാക്കിയ വാമനന്‍ "






"മാവേലി നാട് വാണീടും കാലം
മാനുഷ്യരേല്ലാരും ഒന്ന് പോലെ
കള്ളവും ഇല്ല ചതിയും    ഇല്ല
എള്ളോളം ഇല്ല പൊളി വചനം ,
കള്ളം പറയും ചെറു നാഴിയും ,
കള്ളത്തരങ്ങള്‍ മറ്റൊന്നും ഇല്ല '

ഒരു നാടുവാഴിയെ കുറിച്ചു എത്ര മനോഹര സങ്കല്പം ,
ഏതൊരു മലയാളിയും ഈ മാവേലി മന്നനായി കാത്തിരിക്കുന്നു ,
എത്രയോ കാലമായി അനുവര്‍ത്തിക്കുന്നു എന്താകും കാരണം ?
ഇങ്ങനെ ഒരു നാടുവാഴി ഉണ്ടായിരുന്നോ ആവോ ?
പക്ഷെ എല്ലാവരും ഒരു പോലെ സ്നേഹിക്കുന്നു ,
നമ്മള്‍ കണ്ടിട്ടില്ലാത്ത ,അനുഭവിച്ചിട്ടില്ലാത്ത ആ സ്വപ്നത്തിനായി ,
ആദ്യത്തെ കമ്യുനിസ്ടുകാരന്‍ മാവേലിയാകും എന്ന് തോന്നുന്നു ,
സമത്ത സുന്ദരമായ ഒരു നാട് ഭരിച്ചവന്‍ , അന്നും അമേരിക്ക (മനോഭാവും) ഉണ്ടായിരുന്നു ,
ഒരു പക്ഷെ വാമന രൂപും പൂണ്ട് മലയാളിയുടെ നന്മയെ പാതാളത്തിലേക്ക് ചവിട്ടി
താഴ്ത്തിയത് അമേരിക്ക ആയിരുക്കൊമോ ? ആകാം ഇന്നും അതാണല്ലോ നടക്കുന്നത് ,
പ്രതീകങ്ങള്‍ ഇന്നും ഒന്നാണ് , രൂപമാറ്റം മാത്രം ,

നമ്മുടെ ഭരണാധികാരികള്‍ക്ക് ഈ വരികളുടെ സന്ദേശം അറിയുമോ ആവോ ?
ഓണം എന്ന നല്ല ഒരു ആശയും , ഭരണാധികാരികള്‍ ഇങ്ങനെ ഉണ്ടാവണം
എന്ന മഹനീയ സങ്കല്പം , നയിക്കാന്‍ ആളുണ്ടാകുമ്പോള്‍ നടക്കാന്‍ ജനം ഉണ്ടാകും ,
നക്ഷത്ര സൗധങ്ങിളില്‍ , ശീതള രമനീയതയില്‍ ശയിക്കുമ്പോള്‍ , കരും പൂച്ചകള്‍ക്ക് ,
നടുവില്‍ പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവര്‍ ആരെയാണ് ഭരിക്കുന്നുത് ,

ഒന്നോര്‍ക്കുക ഒരു സ്മാരകവും ഇല്ലാതെ യുഗന്തരങ്ങളായ് ഒരാള്‍ വന്നു പോകുന്നു ,
ഒരു ജനത ഉള്ളവനും ,ഇല്ലാത്തവനും ,എന്നില്ലാതെ , പുത്തനുടുത്ത് ,
പൂക്കളമിട്ട് ,പൂര്‍വ്വികരെ സ്മരിച്ചു , മുതുമുത്തശ്ശി മാരെ വണങ്ങി കാത്തിരിക്കുന്നു ,
ഓണം എന്ന ഒരു സങ്കല്പ്പത്തിനായ് . നമ്കള്‍ വളരട്ടെ സൗഹൃദം വളരട്ടെ
നമ്കള്‍ നേരുന്നു എല്ലാ വായനക്കാര്‍ക്കും ഓണം ഒരു ഓമന സ്മരണയായ്‌
നില്‍ക്കട്ടെ . ഓര്‍ക്കുക ഓണം നമ്മുടെതാണ്‌ ലോകത്തില്‍ എല്ലാ ആഘോഷവും
ദൈവത്തിനായി ആകുമ്പോള്‍ മലയാളി ഒരു ദിവസം അസുരനായ് മാറ്റുന്നു ,
മറ്റുള്ളവര്‍ എന്നും അസുരന്മാരാകും .നാം ഒരു ദിനം മാത്രം ,  അസുരച്ചക്രവര്‍ത്തിയായ
മഹാബലി തമ്പുരാനെ സഹൃദയും , വരവേറ്റു കൊണ്ട് ഏവര്‍ക്കും ഓണാശംസകള്‍ ..


lalu kadakkal .

Related Posts

"മലയാളത്തിന്റ്റ്‌ നന്മയെ പാതാളത്തിലാക്കിയ വാമനന്‍ "
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.