ജൂലൈ 02, 2016

ജീവിതയാത്ര.

ജീവിതയാത്ര.
"""""""""""""""""""""
മലമുകളില്‍ നിന്ന് 
താഴേയ്ക്ക് നോക്കുക ?
പിന്നിട്ട വഴിത്താരകള്‍ കാണാം.

മേഘങ്ങളോട് ചോദിക്കുക ?

ഉയരത്തിലെ 
സഞ്ചാര രഹസ്യങ്ങള്‍ അറിയാം.

കാലിടറുമ്പോള്‍ ഭയക്കരുത് !!

ജീവിതയാഥാര്‍ത്ഥ്യം 
വന്നവഴികളെ ഓര്‍മ്മിപ്പിക്കുന്നതാണ്.

മലകളുടെ നാഭിയില്‍ നിന്നും ഉത്ഭവിച്ച് 

കടലിനെ തേടിയോഴുകുന്ന പുഴകള്‍ 
എത്രയോ ജീവിതങ്ങള്‍ക്ക് അന്നമൂട്ടുന്നു.

കടലിനെ ഊറ്റുന്ന മേഘങ്ങള്‍ 

മഴയായ് വീണ്ടും പെയ്തിറങ്ങുന്നു, 

മഴയൊളിപ്പിച്ച് മരങ്ങള്‍ വീണ്ടും പെയ്യുന്നു. 

കാറ്റോ കുലുങ്ങി ചിരിച്ചുകൊണ്ടോടുന്നു.

ഒന്നിനെയും തടുക്കുകാനാകില്ല. 

ഒന്നിനോടും പിണങ്ങുവാനാകില്ല.

പ്രകൃതിയാണ് 

ഏറ്റവും വലിയ ജീവിതപുസ്തകം. 
മനുഷ്യര്‍ മാത്രം പ്രാക്രിതരാകുന്നു.

അത്യുന്നതങ്ങളില്‍ 

ജീവനില്ല,വായുവില്ല,സ്ഥിരതയില്ല.

ഒഴുകുകയാണ് 

അലക്ഷ്യമായ് അനന്തമായ്.

എന്നിട്ടും നമ്മള്‍ കയറുകയാണ്, 

മലകളും മേഘങ്ങളും കടന്ന്.

ശ്വാസമില്ലാതെ 

പിടഞ്ഞു പിടഞ്ഞുള്ള യാത്ര.

ഉയര്‍ച്ചയില്‍, 

എല്ലാം പിടിച്ചടക്കാനുള്ള യാത്ര.

മരണത്തിനും അപ്പുറം, 

വിജയങ്ങള്‍ തേടിയൊരു യാത്ര.

ഏകാന്ത, 

സിംഹാസനം തേടിയൊരു യാത്ര.

അവസാനും 

തല കുമ്പിട്ട്‌ താഴേയ്ക്ക് നോക്കുമ്പോള്‍, 

തലയുയര്‍ത്തി നില്‍ക്കുന്ന 

സര്‍വ്വമാലോകരെയും കാണാം.

നേടിയതൊന്നും വലുതല്ലന്ന്,

തിരിച്ചറിയുന്ന സത്യനിമിഷത്തില്‍,

ശൂന്യമെന്ന് സ്വയം തിരിച്ചറിയുന്ന യാത്ര.



...ലാല്‍സ്..
https://web.facebook.com/loveapril15

Related Posts

ജീവിതയാത്ര.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.