ജൂൺ 17, 2016

പ്രണയശേഷം.

പ്രണയശേഷം.
"""""""""""""""""""""""
ദശാബ്ദങ്ങളുടെ പ്രണയം 
നിമിഷങ്ങളില്‍ അടര്‍ന്നുവീണപ്പോള്‍.
തകര്‍ന്നുപോകുന്ന ഹൃദയവിലാപം
ശപിക്കുന്നത്‌ കാലത്തെയാകും.

ഇന്നലെയുടെ വസന്തത്തില്‍ 
വിടര്‍ന്ന പനിനീര്‍പ്പൂക്കള്‍ 
ഓര്‍മ്മയുടെ ഉമ്മറപ്പടിയില്‍
തലചായ്ച്ചുറങ്ങീ സ്വപ്നം കാണുന്നതും 

ആ നഷ്ട കാലത്തെയാകും.
ഒരിക്കല്‍ നിന്‍ വിളിക്കായ്
കാതോര്‍ത്തിരുന്ന ഹൃദയം
ഇന്ന് മറക്കാന്‍ തുടങ്ങുന്നതും
ഈ സത്യബന്ധങ്ങളെ മാത്രമാണ്.

ഇനിയൊരു ഉഷസ്സായ് നീയുദിച്ചുയരില്ല.
ഇനിയൊരു അസ്തമയം ഈ ഹൃദയവും കാണില്ല.
ഇനിയൊരു കിനാവും എന്നെമാടി വിളിക്കില്ല.
ഇനിയൊരു വസന്തവും നമുക്കായ് പൂവിടില്ല.

ഇവിടെ ഹൃദയബന്ധങ്ങള്‍ നിശബ്ധമാകുന്നു.
ഇനി നമ്മള്‍ ഞാനും നീയുമാകുന്നു.
ഇനി വിടരുന്ന പൂക്കള്‍ കഥപറയില്ല.
ഇനി അടരുന്ന ഇലകള്‍ കണ്ണീര്‍ പൊഴിക്കില്ല.

ശിഥില ബന്ധങ്ങള്‍ക്ക് നടുവില്‍
സുസ്മിതവദനനായ് ഞാനും.
അഷ്ടദിഖുകള്‍ സാക്ഷിയാക്കി.
പരകായ പ്രവേശിതാനാകട്ടെ ഞാനും.

ലാല്‍സ്.

Related Posts

പ്രണയശേഷം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.