നീ മനസിലാക്കുക.
കാലങ്ങള്‍,
നോക്കുകുത്തിയായ് കടന്നുപോകും.
ഇതളിടുന്ന,
ഓരോ ഇലകളും കൊഴുഞ്ഞു പോകും.
ചെടി വളര്‍ന്നുകൊണ്ടിരിക്കും,
പൂ വരും,കായ് വരും,
വണ്ടുകള്‍ തേന്‍ നുകരും,
ശലഭങ്ങള്‍ പാറിപ്പറക്കും.
വര്‍ണ്ണവിസ്മയങ്ങള്‍,
കാഴ്ചയ്ക്ക് കുളിര്‍മ്മ നല്‍കും.
കാലം കടന്നുപോകും.
ചെടി വളര്‍ന്നു കൊണ്ടിരിക്കും.
ഇന്നലെകളില്‍ കൊഴിഞ്ഞുപോയ-
ഇലകളെയോര്‍ത്ത് ചെടികള്‍ കരയാറില്ല.
നാളെയുടെ പുതുനാമ്പുകള്‍ വളര്‍ന്നുകൊണ്ടിരിക്കും.
ഇവിടെ ഓരോ നിമിഷത്തിനും,
മരണത്തിന്‍റെ ഗന്ധമുണ്ട്,
ജനനത്തിന്റെ നൈര്‍മല്യമുണ്ട്,
പ്രത്യാശയുടെ കിരണങ്ങളുണ്ട്,
പ്രതീക്ഷയുടെ നിശബ്ദ ശബ്ദമുണ്ട്,
നാളയുടെ അരണ്ടവെളിച്ചമുണ്ട്.
മിന്നാമിന്നികള്‍ വഴികാട്ടികൊണ്ടിരിക്കും.
എവിടെ നീ,
എന്നക്ഷരങ്ങള്‍ ചോദിക്കുമ്പോള്‍,
ഇടനെഞ്ചില്‍ പിടയുന്നൊരു വാക്കായ്,
പേപ്പറില്‍ പടരുന്നുണ്ടെന്‍ പ്രണയമേ.
ലാല്‍സ്.
https://web.facebook.com/loveapril15
പ്രണയ ജിക്ജാസകള്‍
4/
5
Oleh
lalunmc