ഓഗസ്റ്റ് 14, 2014

മറന്നുവോ സഖീ..



ജനനമരണങ്ങള്‍ക്കിടയില്‍ 
ഒരു നിമിഷമുണ്ട്‌ സഖീ ജീവിതത്തില്‍.
കൊച്ചുപിണക്കങ്ങളില്‍, 
നിഷ്പ്രഭമാക്കല്ലേയാ നിമിഷത്തെയും.

പ്രണയിച്ചു നിന്നത്മാവിനെ,മനസ്സിനെ,
നിന്നെ മറക്കുവാനാകാത്ത നിമിഷവും.
നീയഗ്നിയാണ് ഞാനതിന്‍ ജ്വാലയും.
കത്തിയമരുന്നതോ ഇരുമനസ്സുകളും.
കാത്തുവച്ചിരിക്കുന്ന സ്നേഹപാഥേയം.
ഒത്തുപങ്കിടാന്‍ ഹൃദയം വിതുമ്പുന്നു.

നീയറിയുന്നുണ്ടോ ഞാനാരാണെന്ന്,
ജന്മകര്‍മ്മങ്ങളില്‍ നിന്നന്ത്യയാമങ്ങളില്‍,
അന്ത്യകണ്ണുനീര്‍മുത്തുകള്‍ എന്റെതാകും.
ഈ ജന്മയാത്രയിലന്ത്യത്തില്‍- 
കാത്തിരിക്കുന്നതും നിന്നെയാകും.

ആത്മപരാത്മാക്കളോട്- 
മല്ലിടിക്കുന്നതും നിനക്കായ്മാത്രമാകും.
അര്‍ത്ഥചിന്തകള്‍ക്കപ്പുറം-
പ്രാണനാണ്‌ നീ പ്രണയമാണ് നീ.

ലാല്‍സ്.
www.facebook.com/loveapril15

Related Posts

മറന്നുവോ സഖീ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.