ജൂലൈ 16, 2012

:::: പ്രണയമിഴി::::


എന്‍റെ:
മാനസ്സസരോവര-
പൊയ്കയില്‍ ഒരാമ്പല്‍,
പൂവായ് നീ വടരണം.

ആമ്ഗതങ്ങള്‍,
ഓരോന്നായ് ഓരോ-
നീരാട്ടിലും ചൊല്ലണം.

വാകമരതോപ്പില്‍-
മയിലുകള്‍ ആടുമ്പോള്‍,
മയില്‍‌പ്പീലി ഒരെണ്ണം-
സ്വന്തമാക്കണം.

കാര്‍കൂന്തല്‍ തഴുകിനീ-
കല്‍പ്പടവുകളില്‍,
വിശ്രമുക്കുമ്പോള്‍ പീലിയാല്‍,
മൃദുസ്പര്‍ശനം നിനക്കെകണം.

കളകളം പാടുന്ന -
പുഴകളോടായെന്‍,
ഹൃദയമന്ത്രം ചൊല്ലി അയക്കണം.

പ്രിയമാനസ്സമേ നിന്‍---
മനോകാമനകളാല്‍,
ചിത്രങ്ങളായിരം ഞാന്‍ വരച്ചു.

ഒന്നിലും,
കൂടാത്ത നിന്‍-
നീലമിഴിയഴകിനെ-
ഏതുവര്‍ണ്ണത്തില്‍ പകര്‍ത്തിടും.

ആഴിയില്‍ ,
ആകാശസീമയില്‍,
എഴുലോകത്തിലും,
ഏഴു ഗ്രഹത്തിലും,
എഴുതിയ വാക്കിലും,
എഴുതാത്ത നോക്കിലും,
വര്‍ണ്ണങ്ങള്‍ തേടിയലഞ്ഞു .

പ്രിയമായവള്‍,
മിഴിയഴകിനെ-
പ്രണയവര്‍ണ്ണങ്ങളാലിനി പകര്‍ത്താം.

ലാലു. കടയ്ക്കല്‍.

Related Posts

:::: പ്രണയമിഴി::::
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
2012, ജൂലൈ 22 11:47 AM

പേരും വരിയും തമ്മില്‍ ഒരു പൊരുത്തക്കേട് ഇല്ലേ?

Reply