ഏപ്രിൽ 13, 2012

വിഷു


വിഷു , വിഷാദമാകാതിരിക്കട്ടെ.


വിദൂരതയിലേവിടയോ വിഷുപക്ഷി പാടുന്നു ...

മേടകാറ്റിന് പ്രതീക്ഷയുടെ സുഗന്ധം,

ദൂരത്തതാ പൂത്തുലഞ്ഞു നിൽക്കുന്നു,

സ്വർണ്ണനിറച്ചാർത്തുമായ് കണി കൊന്നയും ,

കൈ നീട്ടത്തിനായ് കാക്കുന്ന ഉണ്ണി ഓടുന്നു ..

മിത്തശ്ശിയതാ :

കണ്ണ് പൊത്തി ഉണ്ണിയെ കണികാണിക്കുന്നു,

കായ് കറി ഫലങ്ങളും,ഒട്ടുരുളിയിൽ പകർത്തി,

ദീപപ്രഭയാൽ അലങ്ക്രിതനായി നില്‍പ്പൂ കണ്ണനും ,

ദ്രിശ്യവിസ്മയത്താൽ കൺനിറഞ്ഞുണ്ണി .

പുഞ്ചിരിയോടെ കൈനീട്ടം തേടുന്നു ..

മുത്തച്ഛനാതാ:

കൈനിറയെ സ്വർണ്ണ നാണയങ്ങൾ നൽകുന്നു,

ഓടി മറയുന്ന ഉണ്ണിയ്ക്ക് സന്തോഷത്തിൻ ,

നിറസായൂജ്യം .....

ഓ൪മ്മയുടെ മണിചെപ്പിൽ ഒരായിരം സന്തോഷങ്ങൾ,

ഒളിപ്പിച്ച് പൂർവികർ മന്മറഞ്ഞപ്പോൾ .

സുദ്ധമാം സംസ്കാര പോലിമയെ നശിപ്പിച്ച്

നേടിയതൊക്കെയും ഓർത്തുവയ്ക്കാൻ ,

വരും തലമുറയ്ക്ക് കൈമാറുവാൻ ,

ആകുന്നതാണോ എന്ന് ഓർത്ത് നോക്കാം ,

ഓണവും , വിഷുവും , വിശേഷദിനങ്ങളും,

നന്മയും ,സ്നേഹവും ,ഒരുമയും വളർന്നിരുന്ന,

സമ്പന്നമായ ഇന്നലെകളുടെ ബാക്കിപത്രം ..

സാംസ്കാരിക നാഗരികരെന്ന് സ്വയം അണിഞ്ഞ കിരീടം ,

ചുമക്കുന്ന ഭാരം , സഹിക്കുന്ന നേരം , തിരിച്ചറിവിൻ -

പ്രകാശമായ്,നാളയുടെ പ്രതീക്ഷയായ്,കാത്തിരിക്കാം ,

മഞ്ഞണികൊന്ന പൂക്കട്ടെ .. മനുഷ്യനും മനുഷ്യരാകട്ടെ .


ലാലു , കടയ്ക്കൽ.

Related Posts

വിഷു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, ഏപ്രിൽ 17 11:46 PM

നാളയുടെ പ്രതീക്ഷയായ്,കാത്തിരിക്കാം ,
nallathu..nallathu mathram nerunu....

Reply