ഡിസംബർ 22, 2011

വെറുതെ പ്രതീക്ഷകള്‍



കണ്ണുതുറക്കാത്ത ദൈവങ്ങളെ ,

കണ്ണുകളടച്ച്‌  പ്രാര്‍ഥിച്ചു നില്‍ക്കും .
കണ്ണുകെട്ടിയ നീതി പീഠത്തെ ,
പ്രതീക്ഷയാല്‍  കാതോര്‍ത്തിടുന്നു .

എല്ലാം പ്രതീക്ഷകള്‍ !!!........

പ്രേയസ്സിതന്‍ പരിണയ ഭാഗ്യവും .
സ്നേഹിതതന്‍ സ്നേഹസായൂജ്യവും .
പ്രേമികതന്‍ സംഗമ മുഹൂര്‍ത്തവും . 
സഹോദര്യത്തിന്‍ പരിലാളനകളും , 
കര്‍മ്മനിരതയുടെ കണിശപ്രയോഗവും .
ശേഷകര്‍മ്മങ്ങള്‍ക്ക് മിച്ചമുണ്ടാകുവാന്‍ .
ഒരു നുള്ള് സ്നേഹം സയത്തമാക്കാന്‍ .
പ്രതീക്ഷകള്‍ മാത്രം ബാക്കിയാകുന്നു .

നഷ്ടം എവിടെ ഈ കൊച്ചു ഭൂമിയില്‍ ,
ഓരോ നിമിഷവും മിച്ചമാണ് ..
കര്‍മ്മഫലം നോക്കിച്ചിരിക്കുമ്പോള്‍ ,
ദൈവത്തെ പഴിച്ച് സ്വയരക്ഷതെടുന്നു ..

ദൈവം ഉറങ്ങാതെ കാത്തിരിക്കുന്നു .
സല്‍കര്‍മ്മം ഒന്ന് പിറക്കുവാനായ് .
ഉടല്‍ വിട്ട് , ഉയിര്‍ വിട്ട് ജന്മസാഫല്യമേകി ,
ഉയരുവാന്‍ ഉത്തമ നിമിഷം കാക്കുന്നു .

ജനനത്തിന്‌ ഒരു ലക്ഷ്യം മരണമാണ് ,
സ്നേഹസാഫല്യ യാത്രയും കാരുണ്യമാണ് .
വെറുതെ ഈ പ്രതീക്ഷകള്‍ എന്നറിയുമ്പോഴും ,
പ്രതീക്ഷകള്‍ക്ക് എപ്പോഴും സ്വര്‍ണ്ണനിറമ്മാത്രം.


ലാലു കടയ്ക്കല്‍ .

Related Posts

വെറുതെ പ്രതീക്ഷകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 24 9:05 PM

വെറുതെ ഈ പ്രതീക്ഷകള്‍ എന്നറിയുമ്പോഴും ,
പ്രതീക്ഷകള്‍ക്ക് എപ്പോഴും സ്വര്‍ണ്ണനിറമ്മാത്രം.

Reply