ചില സമയങ്ങളില്‍ വീശി അടിക്കുന്ന കാറ്റ് നമ്മോട് കിന്നാരം പറയാന്‍ വെമ്പുന്ന പോലെ , തഴുകി തലോടി അടുത്ത് വന്ന് കറങ്ങി എന്തോ പറയുന്നപോലെ , കാതോര്‍ത്ത് നോക്കി ശരിയാണ് മൂളിപ്പാട്ട്പോല്‍ എന്തോ പാടുന്നു.
കാറ്റ് അങ്ങനെയാണ് ....
കണ്ണുകളെ അന്ധരാക്കി മനസ്സുകളെ ഇക്കിളിപ്പെടുത്തി കടന്ന് പോകും . കാറ്റ് ഏപ്പോഴും ഒരു അനുഭൂതി ആണ് .അനുഭവിച്ചറിയുന്ന മധുരാനുഭൂതി . ചില നേരങ്ങളില്‍ കരിയിലകളെ പൊക്കി പറത്തി നൃത്തം ചെയ്യിച്ച് ആകാശത്തിലൂടെ പാറി പറത്തി പോകുമ്പോള്‍ കരിയിലയാകാന്‍ മനസ്സ് വമ്പും . പിന്നെ പെട്ടന്ന് കാറ്റ് നിന്ന് ആ കരിയില കറങ്ങി തിരിഞ്ഞു താഴെപതിക്കുമ്പോള്‍ അയ്യോ വേണ്ടാ എന്ന് തോന്നും , അപ്പോഴും കാറ്റ് പ്രിയപെട്ടതാണ് . ചില സമയങ്ങളില്‍ രൌദ്രത പൂണ്ട് കണ്ണില്‍ കാണുന്നത് എല്ലാം തച്ചുടച്ച് സംഹാരതാണ്ടവും ആടുമ്പോഴും കാറ്റ്ന്റ് പകയുടെ കാര്യമാകും മനസ്സില്‍ നിറയുക അപ്പോഴും കാറ്റ് പ്രിയപെട്ടത് .
കാറ്റ് പലപ്പോഴും മധുരസ്വപ്നങ്ങളുടെ വാഹകനാണ് . അന്ന് ആദ്യമായ് അവളെ കാണിച്ച് തന്നതും കാറ്റായിരുന്നു . നല്ല കാറ്റില്‍ കൈനിറയെ പുസ്തകവുമായ് പുറത്തിറങ്ങിയ പാവാടക്കാരിയെ വേട്ടയാടുന്ന കാറ്റിനോട് ആദ്യമായ് ദേഷ്യം വന്നു , ഒരു കൈയില്‍ പുസ്തകവും മറു കൈയില്‍ അതുക്കിയ പാവാടയും പിടിച്ച് . കാറ്റത്ത് ഇളകിയാടുന്ന മുടിയിഴകളെ ഒതുക്കുവാനാകാതെ വിവശയായ് നില്‍ക്കുന്നവള്‍ . അപ്പോള്‍ കാറ്റിനോട് അസൂയയായ് . പുസ്തകകെട്ട് നിലത്ത്‌വച്ചു മുടിയോതുക്കും നേരംനോക്കി പുസ്തകുമായ് പറന്നുയര്‍ന്ന കാറ്റ് . എന്നരികില്‍ എത്തി പുസ്തകം തന്നു കടന്ന്പോയപ്പോള്‍ കാറ്റിന് ഞാനും പ്രിയപ്പെട്ടതാണ് എന്നറിഞ്ഞു , ആ കാറ്റിനൊപ്പം ഓടി അരികിലെത്തി പുസ്തകം തിരികെ വാങ്ങി. നന്ദിയായ് പുഞ്ചിരി നല്‍കി മടങ്ങിയവള്‍ . പിന്നെ ആ പുഞ്ചിരിക്കായ് കാത്തുനിന്നപ്പോള്‍ അവള്‍ വരുംമുമ്പ് അവളുടെ ഗന്ധവുമായ് ഓടിയെത്തുന്ന കാറ്റ്. പിന്നെ തനിക്ക് പ്രിയ തോഴിയായ് അകന്ന് നടക്കുമ്പോള്‍ അവള്‍ ചൂടിയ ഷാള്‍ എന്‍ മുഖത്ത് പറത്തി തലോടിച്ച് പൊട്ടിചിരിക്കുന്ന കാറ്റ് , കടല്‍ കാറ്റ് കൊള്ളാന്‍ ആദ്യമായ് ക്ഷണിച്ചപ്പോള്‍ കള്ളചിരിയുമായ് അവള്‍ കൂടെവന്നപ്പോള്‍ ആദ്യമായ് അറിഞ്ഞു .കാറ്റ് അവള്‍ക്കും പ്രിയപ്പെട്ടതായിരുന്നെന്ന് .
പറഞ്ഞാല്‍ തീരാത്ത നിസ്വസ്സക്കഥയുമായ് കാറ്റ് എപ്പോഴും നമ്മോടോപ്പും .കുളിരായ്, ആശ്വാസമായ് , സ്വന്തമായ് ,പ്രണയമായ് വിരഹമായ് . ചിലപ്പോള്‍ ദു:ഖമായ് എപ്പോഴും നമ്മോടുപ്പം ഈ മാരുതസ്പര്‍ശമുണ്ട് ..
ലാലു കടയ്ക്കല്‍ .
കാറ്റ് ....
4/
5
Oleh
lalunmc
1 comments:
Tulis commentsകാറ്റിനും പറയാന്‍ ഒരുപാടു കഥകള്‍ ഉണ്ടാവാം...
Replyകാറ്റിനെ കുറിച്ച് എഴുതിയ്യത് കണ്ടപ്പോള്‍ മനസ്സില്‍ വന്ന സോണ്ഗ് ഇതാണ്..
കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ത്തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ)
നീലത്തിരമാലകള്‍ മേലേ
നീന്തുന്നൊരു നീര്‍ക്കിളി പോലെ
കാണാമത്തോണി പതുക്കെ
ആലോലം പോകന്നകലെ
മാരാ നിന്‍ പുഞ്ചിരി നല്‍കിയ
രോമാഞ്ചം മായും മുമ്പേ
നേരത്തേ...
നേരത്തെ സന്ധ്യ മയങ്ങും
നേരത്തേ പോരുകയില്ലേ (കാറ്റേ നീ)
ആടും ജലറാണികളിന്നും
ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍
ഞാനെന്താണേകുവതപ്പോള്‍
ചേമന്തിപ്പൂമണമേറ്റും
മൂവന്തിമയങ്ങും നേരം
സ്നേഹത്തിന്‍ മുന്തിരിനീരും
ദേഹത്തിന്‍ ചൂടും നല്‍കും (കാറ്റേ നീ)