നവംബർ 29, 2011

മുല്ലപ്പെരിയാര്‍ മനസ്സുകളെ അലട്ടുമ്പോള്‍



                          ::::: ഇന്ന് ങ്ങനെ ... ഇനി നാളെ  :::::

മച്ചില്‍ ഇരുന്നു ഗൗളി ചിലയ്ക്കുന്നു , അമ്മാമ്മ പറയുന്നു സത്യം,സത്യം .ഞെട്ടിയുണര്‍ന്നു കുഞ്ഞു കരയുന്നു ,പിശാചുകള്‍ പേടിപ്പിക്കുന്നുയെന്ന് അമ്മ. ഏതോ മരച്ചില്ലയില്‍ ഇരുന്ന് മൂങ്ങ മൂളുന്നു .കാലന്‍ ഇറങ്ങിയെന്ന് മുത്തച്ഛന്‍. പിന്നെയും പേടിപ്പെടുത്താനായ് പട്ടികള്‍ മോങ്ങുന്നു , കാറ്റടിച്ചു കരിയിലകള്‍ ഇളകുന്നു .എന്താണ് ഒരു അലര്‍ച്ചയെന്നമ്മ വിറയാർന്ന ശബ്ദത്തിൽ ചോദിക്കുന്നു. എന്തോ വലുത് വരാന്‍ പോകുന്നു എന്ന് എല്ലാവരും പറഞ്ഞുറപ്പിക്കുന്നു. മിഴിച്ചിരിക്കുന്ന എന്റ കണ്ണുകളില്‍ അവള്‍ നോക്കുന്നു ഭയും എനിക്കും കൂടുന്നുവോ !! . ഇനി ബാക്കി ഞാന്‍ മാത്രമാണ്. 

ഞാന്‍ ടിവി ഓണാക്കി നോക്കി, സീരിയലുകള്‍ പതിവുപോലെ ഓടുന്നു .സ്വപ്ന ഫ്‌ളാറ്റ് പരിപാടികളും ഉണ്ട് .വാര്‍ത്താ സൃഷ്ടാക്കള്‍ വിധി പറയുന്നു, പ്രതിപക്ഷവും,ഭരണപക്ഷവും, പക്ഷമില്ലത്തവരും ചേർന്ന് ഹർത്താൽ പ്രഖ്യാപിച്ചു .കൂലിപ്പട ചോദ്യശരങ്ങള്‍ എറിയുന്നു . നരച്ചമുടി പറത്തി പ്രധാന്യന്‍ ഓടുന്നു, കൈനിറയെ പേപ്പറും കണ്‍ നിറയെ അനുയായികളും , കാക്കിപ്പടയും ..പ്രജകള്‍ എത്ര കഷ്ടരും , ദരിദ്രരും ആണെന്ന് നേരിട്ടറിയാന്‍ സ്വയം ഓടി നടക്കുന്നു. ഇത്രകാലും ഭരിച്ചിട്ടും ഇത്രമാത്രമേ ആക്കുവാനായുള്ള് എന്നാകുമോ മനസ്സില്‍ !!!.

അടുത്തചാനലില്‍ അവള്‍ മാത്രം നായിക ."മുല്ലപ്പെരിയാര്‍ " ഇപ്പോള്‍ പൊട്ടുമെന്ന് ജനം , ഒരിക്കലും പൊട്ടില്ല എന്ന് മറുകൂട്ടര്‍ . പ്രഥമനെ കാണാന്‍ നിരനിരയായ് നിരന്നു നിന്ന് പ്രധാനികള്‍ . മുന്നില്‍ ഇരുന്ന് നാടകം കാണും ഒരുകൂട്ടര്‍ , പിന്നില്‍ ഇരുന്ന് സനിമ കാണുന്ന മറുകൂട്ടര്‍ , രണ്ടാളും യോഗ്യര്‍ എന്ന് മധ്യസ്ഥര്‍ .ജനങ്ങളേക്കാള്‍ അധികാരമാണ് പ്രധാനം എന്ന് ചിലര്‍ മുറു മുറുക്കുന്നു . ചിലര്‍ അതര്‍ത്തികള്‍ അടക്കുന്നു , മറുരാജ്യം സേനാവ്യന്യാസ്സം തിടങ്ങിയോ ആവോ . ചിലര്‍ പറയുന്നു ഭക്ഷ്യ ക്ഷാമം രൂക്ഷമാകും , ഉടന്‍ മറുപടിയുമായ് മറുകൂട്ടര്‍ , ഭക്ഷിക്കാന്‍ ആളില്ലാതെ എന്ത് ഭക്ഷ്യക്ഷാമം . 

എന്നാല്‍ പുറത്ത് നോക്കാം എന്നായി മനസ്സില്‍ . നല്ല ഇരുട്ടാണ്‌ മണി പത്തായി ചന്ദ്രൻ പതിവുപോലെ അമാവാസ്സിയുടെ വീട്ടിലാണ്. നമ്മുടെ വാസുവേട്ടന്‍ പതുവുപോലെ നാടൻ വാറ്റും അടിച്ചു പാട്ടും പാടി കൊണ്ട് നടന്ന് പോകുന്നു ."പെരിയാറെ ..  പെരിയാറെ .. പര്‍വ്വത നിരയുടെ പനിനീരെ .. കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളി പെണ്ണാണ്‌ നീ" ....  എന്താടാ ഉറങ്ങിയില്ലേ ? .. പതിവ് ചോദ്യം എന്നോട്. ഇല്ല . മറുപടി കൊടുത്തു . ഹും .. നന്നായി ഉറങ്ങിക്കോ ഇനി എത്ര നാളായെന്ന് ആര്‍ക്കറിയാം . പിന്നെയും പാട്ട് തുടര്‍ന്നു പെരിയാറെ ..  പെരിയാറെ .. നടന്ന് നീങ്ങി ,, ഈശ്വരാ അവിടെയും പെരിയാര്‍ ...  ഇനി ഇന്നത്തെ ഉറക്കം പോയി ,, ദേ ... കിടക്കുന്നുണ്ടോ അകത്തു നിന്ന് വിളി വന്നു . ഈനി നിന്നാല്‍ പണികിട്ടും ..എന്റ കൃഷ്ണാ കത്തോളണേ പുള്ളിക്കരനാ നല്ലത് നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ അവസരവാദിയാണ്. അമ്മാമ്മയുടെ പ്രാര്‍ഥന കഴിഞ്ഞിട്ടില്ല .. ഞാന്‍ അകത്ത്‌ കയറി ഒന്ന് കൂടി പുറത്തേക്ക് നോക്കി ഇനി കാണാന്‍ കഴിഞ്ഞില്ലങ്കിലോ .. മെല്ലെ കതകടച്ചു .. എന്താടാ ശബ്ദം മുത്തച്ഛൻ . കതകടച്ചതാ ... പതുക്കെ അടയ്ക്ക്‌ കുട്ടാ. ...  ചെറിയ ശബ്ദവും മുത്തച്ചന് ഡാം പൊട്ടുന്ന ശബ്ദമാ പാവ്വം ഉറങ്ങിയില്ല..

എല്ലാവരിലും ഭയും , അവിടെയും പരിഭ്രമം,ഒരു കൂട്ടര്‍ക്ക് മാത്രം സമാധാനം അവര്‍ ഭരിക്കുക അല്ലെ , 
" ഒരിക്കല്‍ മരിക്കാന്‍ നാം ജനിച്ചു , എന്നും വധിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു " 
അപ്പോഴും , പട്ടികള്‍ മോങ്ങുന്നു ,മൂങ്ങകള്‍ മൂളുന്നു ..മച്ചിന്‍ പുറത്തെ ഗൌളി വീണ്ടു ചിലയ്ക്കുന്നു . അമ്മാമ്മ വീണ്ടും പറയുന്നു സത്യം ,സത്യം .. .


  " പ്രതീക്ഷ നൽകേണ്ടവര്‍ മിണ്ടാതിക്കുമ്പോള്‍ , പൊതുജനം പുതിയ വഴികള്‍ തേടുന്നു ".

ലാലു കടയ്ക്കല്‍ .
29-11-11.

Related Posts

മുല്ലപ്പെരിയാര്‍ മനസ്സുകളെ അലട്ടുമ്പോള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

5 comments

Tulis comments
avatar
2011 നവംബർ 30, 7:55 AM-ന്

മുല്ലപ്പെരിയാറിന്റെ പരിസരവാസികളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ നന്നായി അവതരിപ്പിച്ചു. ഒപ്പം ഇതിനേക്കാൾ വലുതെത്രയോ ചെയ്യാൻ കിടക്കുന്നു എന്നു കരുതുന്ന മറ്റു പലരേയും.. അഭിനന്ദനങ്ങൾ.

Reply
avatar
2011 നവംബർ 30, 8:17 AM-ന്

മുല്ല പെരിയാറിനെ കുറിച്ച് പലരും എഴുതിയതില്‍ ഈ എഴുത്ത് അല്പം വേറിട്ട്‌ നില്‍ക്കുന്നു ... ആ എഴുത്തിന്റെ പ്രത്യേക ശൈലി കൊണ്ടാകാം. വരികളില്‍ ഒരു റിയാലിസ്ടിക് ടച്ച്‌ . വാസുവേട്ടനും , മുത്തശനും , മുത്തശ്ശിയും ... അവരുടെ ഉദ്വേഗം നിറഞ്ഞ സംഭാഷണ ശകലങ്ങളും ..... ആശംസകള്‍ സുഹൃത്തേ ...........

Reply
avatar
2011 നവംബർ 30, 8:26 AM-ന്

സ്വാസ്ഥ്യം കെടുത്തുന്ന ചിന്തകള്‍. വാതില്‍ അടയുന്ന ശംബ്ദം പോലും പേടിപ്പെടുത്തുന്നു. ഉറക്കത്തില്‍ മുല്ലപ്പെരിയാര്‍ ദുസ്വപ്നമായി കടന്നു വരുന്നു. വേണുഗോപാല്‍ പറഞ്ഞ പോലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വന്ന വ്യത്യസ്തമായ പോസ്റ്റ്.

Reply
avatar
2011 നവംബർ 30, 2:51 PM-ന്

മുല്ലപ്പെരിയാര്‍ 136 ജലനിരപ്പ് ഉയര്‍ന്നാല്‍ ആഘോഷത്തിന്റെ കാലമാണ്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്. ജലനിരപ്പ് 130 ന് താഴെക്ക് എത്തുന്നതോടെ എല്ലാവരും പ്രശ്‌നത്തെ മറക്കുന്നു

Reply
avatar
അജ്ഞാതന്‍
2011 നവംബർ 30, 3:22 PM-ന്

എഴുത്തിന്റെ ശൈലി വേറിട്ട ചിന്ത അത് അന്നു ഈ എഴുത്ത് എന്റെ മുഖ പുസ്തകത്തില്‍ ഷെയര്‍ ചെയ്തെ...അത്രക്കും നന്നായിരികുന്നു...
ഇട്ട ഗ്രൂപ്പില്‍ എല്ലാം ലൈക്‌ ഉണ്ട് മാഷെ..

Reply