നവംബർ 23, 2011

ഇങ്ങനേയും ഓര്‍ക്കാം ..നീ ഓടിയാലും ഞാന്‍ നടന്നാലും .
ഒടുവുലാ സദനത്തില്‍ ഒത്തുകൂടും .
ആദ്യം ആരായാലും കാക്കുക ..
ഒരു കാതമാകലെയായുണ്ടാകും .

അണുകിട പ്രകാശ പ്രഭയാല്‍ .
ആശകള്‍ക്ക് തണലേകുക നീ  .
ആശപോല്‍ ജീവിതം നോകിനില്ക്കും.
ലക്‌ഷ്യം ഒരുവാര മുന്നിലുണ്ടാകാം -
കലോന്നനക്കാതെ മിഴിച്ചുനില്ക്കും .

ആഗ്രഹങ്ങള്‍ സയത്തമാക്കുമ്പോള്‍ .
ഹൃദയങ്ങള്‍ പിടയാതെ കാക്കുക .
നിര്‍ലോഭം ആസ്തികള്‍ കൂടുമ്പോള്‍ .
ശാപങ്ങള്‍ പെറാതെ നോക്കുക .
നിര്‍ദ്ദയ ഹൃദയത്തിന്‍ ശാപം ..
പലജന്മങ്ങള്‍ പേറി നടക്കും .
ദാനന്ന്‌ ഉപജീവനം ആക്കിയാലും ,
കുറ്റബോധത്തിന്‍ അടിമയാല്‍ .
രാത്രികള്‍ പകലാക്കി വാഴാം ..

ഒരു തെറ്റ് ചെയ്യുവാന്‍ അരനിമിഷം ,
ഒരു ശരിയെങ്കിലും ചെയ്യുവാന്‍ പലജന്മം .

അതിലെങ്കിലും മനുഷ്യന്‍ ഉണ്ടാകുമോ ?

ലാലു കടയ്ക്കല്‍ .

Related Posts

ഇങ്ങനേയും ഓര്‍ക്കാം ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments